വിസ, പാസ്‌പോര്‍ട്ട്, കരാര്‍ ലംഘനം… എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം; പ്രവാസികള്‍ക്കായി നോര്‍ക്ക വനിതാസെല്‍


തിരുവനന്തപുരം: പ്രവാസി വനിതകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കു ന്നതിനുളള നോര്‍ക്ക റൂട്ട്‌സിന്റെ ഏകജാലകസംവിധാനമാണ് എന്‍ആര്‍കെ വനിതാ സെല്‍. ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ നോര്‍ക്ക വനിതാ സെല്‍ ഹെല്‍പ്പ്‌ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലൂടെയും womencell.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡി മുഖേനയും പരാതികള്‍ അറിയാക്കാവുന്നതാണ്.

ഇതോടൊപ്പം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തൈക്കാട്, തിരുവ നന്തപുരം എന്ന വിലാസത്തില്‍ തപാലായും പരാതികള്‍ കൈമാറാം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും സംവിധാനമുണ്ട്. വിസ, പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങള്‍, നാട്ടിലേക്ക് മടങ്ങല്‍, തൊഴില്‍ കരാര്‍ലംഘനങ്ങള്‍, വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് സെല്‍ രൂപീകരിച്ചിരിക്കുന്നത്.

കേരളീയ വനിതകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ വിദേശ തൊഴില്‍ കുടിയേറ്റ ത്തിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുക, അവകാശങ്ങളെയും ഉത്തരവാദിത്തങ്ങ ളെയും കുറിച്ച് അവബോധം വളര്‍ത്തുക, പരാതികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നിവയാണ് വനിതാസെല്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പ്രവാസിവനിതകളു മായി ബന്ധപ്പെട്ടുളള വിവിധ വിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന തിനും വനിതാസെല്‍ പ്രതിജ്ഞാബദ്ധമാണ്.


Read Previous

വയനാട് ദുരന്തബാധിതരായ ബിസിനസ്സുകാര്‍ക്ക് അല്‍മുക്താദിര്‍ ഗോള്‍ഡ് മാളില്‍ ഷോപ്പുകള്‍ നല്‍കും

Read Next

ഗ്ലോബ് വിൻ ലോജിസ്റ്റിക്സ് മലബാർ പ്രീമിയർ ലീഗിൽ മൈറ്റി മലബാർ ജേതാക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »