
റിയാദ് : ഒന്നാമത് ഗ്ലോബ് വിൻ ലോജിസ്റ്റിക്സ് മലബാർ പ്രീമിയർ ലീഗ് നൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ മൈറ്റി മലബാർ ജേതാക്കളായി . ടെക്സ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗ്ലോബ് വിൻ മലപ്പുറത്തെ അഞ്ചു വിക്കറ്റിന് തോൽപിച്ചാണ് മൈറ്റി മലബാർ ജേതാക്കളായത്.
ടൂർണമെന്റിലെ മികച്ച ബാറ്ററായി ഇർഷാദ് (ഗ്ലോബ് വിൻ) മികച്ച ബൗളറായി യാസിർ പാപ്പി (മൈറ്റി മലബാർ) മോസ്റ്റ് വാല്യൂബൾ പ്ലയെറായി റാഷിദ് (ഗ്ലോബ് വിൻ ) എന്നിവ രെ തിരഞ്ഞെടുത്തു…മലബ്രീസ് ഗ്രൂപ്പ് , വൈ ബികെ കണ്ണൂർ , സ്‌ട്രൈക്കർസ് തൃശൂർ , ഡ്രീം ആർട്സ് മജ്‌ലിസ് , ലെജൻഡ്സ് സിസി, റോക്‌സ്റ്റർ മുതാജിർ, ഗ്ലോബ് വിൻ മലപ്പുറം, മൈറ്റി മലബാർ എന്നീ ഫ്രാഞ്ചൈസികളാണ് പ്രീമിയർ ലീഗിൽ പങ്കെടുത്തത് .

വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും പ്രവാസി കൂട്ടായ്‌മ പ്രസിഡന്റ് നാസർ പാണയം, ഗ്ലോബ്,വിൻ എം ഡി സമീർ , KCA പ്രസിഡന്റ് ഷാബിൻ ജോർജ് , എംപി ഷഹ്ദാൻ , മുഹമ്മദ് ഷിബു , ഫഹദ് ടെക്‌നോമേക്, നസീർഖാൻ അസ്മാസ് ഹോട്ടൽ എന്നിവർ ചേർന്ന് നൽകി