പൂർണ ചന്ദ്രൻ ഭൂമിയ്‌ക്ക് തൊട്ടരികെ; ലോകം കാത്തിരുന്ന ആകാശ വിസ്‌മയം ഇന്ന്, അറിയാം സൂപ്പർ മൂണിനെക്കുറിച്ച്


ഇടുക്കി: ലോകം ആകാശത്ത് മറ്റൊരു വിസ്‌മയക്കാഴ്‌ചയ്ക്ക് നാളെ (ആഗസ്റ്റ് 19) സാക്ഷ്യം വഹിക്കും, ‘സൂപ്പർ മൂണ്‍’, ‘ബ്ലൂമൂണ്‍’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചാന്ദ്ര പ്രതിഭാസമാണ് ആകാശത്ത് ദൃശ്യമാവുക. വരാനിരിക്കുന്ന പൂർണ ചന്ദ്രൻ സൂപ്പർ മൂണ്‍ ആയിരിക്കുമെന്നാണ് നാസ അറിയിക്കുന്നത്.

ഇന്ന് ഇന്ത്യൻ സമയം രാത്രി 11.56നാണ് ഫുള്‍ മൂണ്‍ ദൃശ്യമാകുക. ഈ ആകാശക്കാഴ്‌ച മൂന്നുദിവസം തുടരും. പൂർണ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർ മൂണ്‍ എന്നു പറയുന്നത്.

ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അരികിലേക്ക് എത്തുന്നതിനാലാണ് ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് പൂർണതയോടെ ദർശിക്കാൻ കഴിയുന്നത്. എന്നാല്‍, ബ്ലൂമൂണ്‍ അപൂർവമായി മാത്രം കാണുന്ന പ്രതിഭാസമല്ല. വർഷത്തില്‍ രണ്ടോ മൂന്നോ തവണ ബ്ലൂമൂണ്‍ കാണപ്പെടുന്നു.

1979ല്‍ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർ മൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഈ വർഷം വരാനിരിക്കുന്ന നാല് സൂപ്പർ മൂണുകളില്‍ ആദ്യത്തേതാണ് ആഗസ്റ്റ് 19ന് തെളിയുക. സെപ്‌തംബറിലും ഒക്ടോബറിലും സൂപ്പർ മൂണുകള്‍ വരാനുണ്ട്. ആഗസ്റ്റ് 19ലെ സൂപ്പർ മൂണ്‍ എന്നത് ബ്ലൂമൂണ്‍ കൂടിയാണ്.

ബ്ലൂ മൂണിന് നീലനിറവുമായി ബന്ധമില്ല. നാല് ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെയാണ് സാധാരണയായി ബ്ലൂ മൂണ്‍ എന്നുവിളിക്കുന്നത്. ഇത്തരത്തിലുള്ള ഫുള്‍ മൂണാണ് ആഗസ്റ്റ് 19ന് ദൃശ്യമാകുക. ഈ ദിവസം 30 ശതമാനം അധികം വെളിച്ചവും 14 ശതമാനം അധികവലിപ്പവും ചന്ദ്രനുണ്ടാകും. സൂപ്പർമൂണ്‍ ലോകമെമ്പാടും ദൃശ്യമാകും.


Read Previous

പാര്‍ട്ടി ഫണ്ട് തിരിമറി കേസ്: പി.കെ ശശിക്കെതിരെ അച്ചടക്ക നടപടി; പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നീക്കി

Read Next

ബംഗ്ലാദേശ് പ്രക്ഷോഭം: ‘സംസ്ഥാന തലത്തില്‍ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരും’: മുഹമ്മദ് യൂനുസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »