ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്ക് ജീവകാരുണ്യ പദ്ധതി പത്താം വാർഷികം ആഘോഷിച്ചു


മനാമ: വേനൽകാലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ആരംഭിച്ച ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്ക് ജീവകാരുണ്യ പദ്ധതിയുടെ പത്താം വാർഷികപരിപാടികൾ തൂബ്ലിയിലെ സിബാർകോയുടെ വർക്ക് സൈറ്റിൽ വെച്ച് നടന്നു.

ക്യാപിറ്റൽ ഗവർണറേറ്റ് ഫോളോ അപ് ഡയറക്ടർ യൂസഫ് യാഖൂബ്ബ് ലാറി മുഖ്യതിഥിയായി പങ്കെടുത്ത പരിപാടിയിൽ സിബാർകോ ഓഫീസ് ജീവനക്കാരും മലയാളി ബിസിനസ് ഫോറം ഭാരവാഹികളും പങ്കെടുത്തു. ഭക്ഷണവിതരണത്തോ ടൊപ്പം മെഡിക്കൽ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടന്നു.


Read Previous

ജമ്മു കശ്‌മീരിൽ കോൺഗ്രസ് നേതൃനിരയില്‍ അഴിച്ചുപണി: താരിഖ് ഹമീദ് കാര പുതിയ പിസിസി പ്രസിഡന്‍റ്

Read Next

വളച്ചൊടിക്കാത്ത ഇന്ത്യൻ ചരിത്രം പുതിയ തലമുറക്ക് നൽകി പി.എം.എഫ് സ്വാതന്ത്ര്യദിനാഘോഷം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »