യുഎഇയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം


അബുദാബി: യുഎഇയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം. ദക്ഷിണ കർണാടകയിലെ ഉള്ളാൽ ജില്ലാ സ്വദേശിയായ നൗഫൽ (26) ആണ് മരിച്ചത്.

അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എ സി ടെക്നീഷ്യനായി ജോലി ചെയ്തുവരിക യായിരുന്നു നൗഫൽ. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് മരണം. മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: ഉമ്മർ, മാതാവ്: മറിയുമ്മ, സഹോദരങ്ങൾ: നാസർ, നിസാർ, നിഹാസ്, അൻസാർ, നുസാന.


Read Previous

ദുബായ്‌യില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

Read Next

സിറ്റി ഫ്‌ളവര്‍ ഖഫ്ജി ശാഖ ഉദ്ഘാടനം ആഗസ്ത് 21ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »