തമിഴക വെട്രി കഴകം’: വിജയ്‌യുടെ പാര്‍ട്ടിയുടെ പതാകയും ഗാനവും പുറത്ത്


തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ പതാക അനാച്ഛാദനം ചെയ്‌തു. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നടന്‍ വിജയ്‌ ആണ് പതാക ഉയര്‍ത്തിയത്. തമിഴക വെട്രി കഴകത്തിന്‍റെ ഗാനവും പുറത്തുവിട്ടു. ചുവപ്പും മഞ്ഞയും നിറമുള്ള പാര്‍ട്ടി പതാകയില്‍ വാക പൂവും ഇരുവശങ്ങളിലായി രണ്ട് ആനകളും ഉണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് താരം തമിഴക വെട്രി കഴകമെന്ന എന്ന പേരിൽ പാർട്ടി പ്രഖ്യാപിച്ചത്. ഇതിനായി പാർട്ടി ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്‌റ്റർ ചെയ്‌തു. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്‍റെ ലക്ഷ്യമെന്നും പുറത്തിറക്കിയ പ്രസ്‌താവനയിൽ വിജയ്‌ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടിയിൽ രണ്ട് കോടി അംഗങ്ങളെ ചേർക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരികയാണ്.

ഓഗസ്‌റ്റ് 19ന് (തിങ്കളാഴ്‌ച) പനയൂരിലെ പാർട്ടി ഓഫീസിൽ, വിജയ്‌യുടെ ചിത്രമുള്ള മഞ്ഞക്കൊടിയുമായി വിജയ് റിഹേഴ്‌സൽ ചെയ്യുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ 9.15നാണ് തൻ്റെ പാർട്ടി പതാകയും, പാര്‍ട്ടി പതാകയെ പരിചയപ്പെടുത്തുന്ന ഗാനവും വിജയ് പുറത്തുവിട്ടത്. 300ലധികം പാര്‍ട്ടി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.

പതാക അനാച്ഛാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്‍റേതായി ബന്ധപ്പെട്ട ഒരു പ്രസ്‌താവന പുറത്തുവിട്ടിരുന്നു. ‘എന്‍റെ ഹൃദയത്തിൽ ജീവിക്കുന്ന സഖാക്കളെ, ഓരോ ദിവസവും ചരിത്രത്തിൽ ഒരു പുതിയ ദിശയും പുതിയ ശക്തിയുമായി മാറുകയാണെ ങ്കിൽ, അത് വലിയ അനുഗ്രഹമാണ്. ദൈവവും പ്രകൃതിയും നമുക്കായി നിശ്ചയിച്ച ദിവസം ഓഗസ്‌റ്റ് 22 ആണ്. നമ്മുടെ തമിഴക വെട്രി കഴകത്തിന്‍റെ പ്രധാന ദിനം. പാര്‍ട്ടി പതാക അവതരിപ്പിക്കുന്ന ദിവസം.

തമിഴ്‌നാടിന്‍റെ ക്ഷേമത്തിനായി ഞങ്ങൾ പ്രവർത്തിക്കും. നമ്മുടെ പാര്‍ട്ടി ആസ്ഥാനത്ത്, നമ്മുടെ സംസ്ഥാനത്തിന്‍റെ പ്രതീകമായി മാറുന്ന വിജയ പതാക ഉയർത്തുകയും, പാർട്ടി പതാക ഗാനം ആലപിക്കുകയും ചെയ്യുന്നതായി അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ പതാക രാജ്യമെമ്പാടും പറക്കും. ഇനി മുതൽ തമിഴ്‌നാട് നന്നാവും. വിജയം സുനിശ്ചിതമാണ്.’ – കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്‌താവനയില്‍ വിജയ്‌ പറഞ്ഞു


Read Previous

ഹിന്‍ഡന്‍ബര്‍ഗ്-അദാനി വിവാദം; സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം

Read Next

ഹിമാചലില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍; 20 മൃതദേഹങ്ങള്‍ കണ്ടെത്തി, രക്ഷാപ്രവര്‍ത്തനം തുടരുന്നു 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »