
ശ്രീനഗർ: ജമ്മു കശ്മീരിലെ ലേയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ലേയിലെ ജില്ല ആശുപത്രിയിലും സൈനിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലഡാക്കിലെ ദുർബുക്കിൽ വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
ലേയിൽ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. 200 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രികളിൽ എത്തിച്ചത്.
ലേയിലെ ഒരു സ്കൂളിലെ ജീവനക്കാർ കല്യാണചടങ്ങിൽ പങ്കെടുക്കാനായി പോകവേ യാണ് അപകടത്തിൽപ്പെട്ടത്. 27 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 20 പേരിൽ മൂന്ന് പേർ കുട്ടികളും 17 പേർ സ്ത്രീകളുമാണ്.