ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്ന സംഘം ഇന്ത്യയില്‍ പിടിയിൽ


മനാമ: വ്യാജമായി നിര്‍മിച്ച വര്‍ക്ക് വിസയില്‍ ബഹ്‌റൈനുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളി ലേക്ക് ആളുകളെ കടത്തുന്ന സംഘം ഇന്ത്യയില്‍ പിടിയിലായി അടുത്തിടെ ബഹ്‌ റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വ്യാജവിസയിലെത്തിയ ഇന്ത്യ ക്കാരന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കാന്‍ സാധിച്ചത്. പഞ്ചാബ് സ്വദേശിയുടെ തൊഴില്‍ വിസ വ്യാജമാണെന്ന് ഇമിഗ്രേഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.’

ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നാട്ടുകാരായ ചിലരാണ് വിസ ഏര്‍പ്പാടാ ക്കിയതെന്ന് അയാള്‍ സമ്മതിച്ചു. 1,25,000 രൂപ (560 ദിനാര്‍) ഇതിനായി ഏജന്റിന് നല്‍കി. തന്റെ ഗ്രാമക്കാരന്‍ തന്നെയായ ഏജന്റിന്റെ വിശദാംശങ്ങളും അദ്ദേഹം കൈമാറി.

പഞ്ചാബിലെ ഗുര്‍ദാ സ്പ്പൂരില്‍നിന്ന് ഏജന്റിനെയും അയാളുടെ കൂട്ടാളിയെയും പിടികൂടി. വിദേശ ജോലി വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കാന്‍ ഏജന്റുമായി സഹകരിച്ചതായി കൂട്ടാളി സമ്മതിച്ചു. ഇയാള്‍ 2018ല്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ചിരുന്ന തായും വ്യക്തമായി. ഒരാള്‍ക്ക് വ്യാജവിസ ശരിയാക്കി നല്‍കാനായി ഇയാള്‍ ഏജന്റില്‍ നിന്ന് വാങ്ങിയിരുന്നത് 350 ദിനാറാണ്.


Read Previous

ചില സംസ്ഥാനങ്ങള്‍ അഞ്ച് വീതം സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമായിരുന്നു: ഖാര്‍ഗെ

Read Next

സൗദിയില്‍ വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കിയാല്‍ 500 റിയാല്‍ പിഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »