Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാസ അതിർത്തിയിൽ നിന്ന് പിന്മാറണം; ഇസ്രയേലിനോട് അമേരിക്ക


ന്യൂയോർക്ക്: ഗാസയുടെ അതിർത്തിയിൽ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് അമേരിക്ക. അതേസമയം പുതിയ വെടിനിർത്തൽ കരാറിൻറെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡൻ വിശദമാക്കി യിരിക്കുന്നത്. ഈ ആവശ്യം ഇസ്രയേൽ അംഗികരിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

ബുധനാഴ്ച, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടാണ് ഇക്കാര്യം വിശദമാക്കിയത്. ഹമാസുമായി ധാരണയിലെത്തുന്നതിനുള്ള പ്രതിബന്ധങ്ങളെ നീക്കുന്നതിനേക്കുറിച്ചാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൂടി പങ്കെടുത്ത ഈ സംസാരത്തിൽ ജോ ബൈഡൻ വ്യക്തമാക്കിയതെന്നാണ് വൈറ്റ് ഹൗസ് വിശദമാക്കിയത്.

വെടിനിർത്തൽ ധാരണ, ബ്ലിങ്കൻറെ സന്ദർശനം അവസാനിച്ചതിന് പിന്നാലെ

അതേസമയം ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയാണ് ഇക്കാര്യം ജോ ബൈഡൻ വിശദമാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഹമാസ് അനുകൂല ആക്രമണങ്ങളിൽ ഇസ്രയേലിനെ അമേരിക്ക പ്രതിരോധിക്കുമെന്നും വൈറ്റ് ഹൗസ് വിശദമാക്കി. എന്നാൽ മധ്യേഷ്യയിലേക്കുള്ള അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻറെ സന്ദർശനം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയോട് ബൈഡൻ വെടിനിർത്തലിന്റെ അവശ്യകത വിശദമാക്കിയത്.

അതേസമയം തിങ്കളാഴ്ച അമേരിക്ക മുന്നോട്ട് വച്ച വെടിനിർത്തൽ ധാരണയ്ക്ക് ഇസ്ര യേൽ സമ്മതം അറിയിച്ചതായി ആന്റണി ബ്ലിങ്കൻ വിശദമാക്കിയിരുന്നു. ബെഞ്ചമിൻ നെതന്യാഹുവുമായി ജെറുസലേമിൽ നടന്ന ചർച്ചകൾക്കൊടുവിലായി രുന്നു ഇത്.

എന്നാൽ, ഇതോടൊപ്പം ഫിലഡൽഫിയ ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈനികരെ പിൻവലിക്കാൻ യുഎസ് നിർദ്ദേശം വ്യവസ്ഥ ചെയ്തിട്ടുണ്ടോ എന്ന് ബ്ലിങ്കൻ അന്തർ ദേശീയ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടില്ല. യുഎസ്, ഇസ്രയേൽ, ഈജിപ്ത്, ഖത്തർ മധ്യ സ്ഥതയിൽ വെടിനിർത്തൽ ചർച്ചകളുടെ അടുത്ത റൗണ്ട് കെയ്റോയിൽ നടക്കാനി രിക്കെയാണ് നിലവിൽ വൈറ്റ് ഹൗസിന്റെ പ്രതികരണം.

അതേസമയം നേരത്തെ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും, മിക്കവാറും അവസാനത്തേതുമായ അവസര മാണ് ഇപ്പോൾ നിലവിലുള്ളതെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചിരുന്നു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി , ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിശദമാക്കിയത്.


Read Previous

രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം: ആനി രാജ

Read Next

സിനിമാരംഗത്തെ ‘നല്ല’ നടന്മാരെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »