ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി യെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കുമെന്ന് അറിയിച്ച് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്ത്. ഇന്നോ നാളെയോ രാജിവെയ്ക്കുമെന്ന് ചലച്ചിത്ര അക്കാദമി അംഗങ്ങളെ രഞ്ജിത്ത് അറിയി ച്ചതായാണ് റിപ്പോര്‍ട്ട്. യുവനടിയുടെ ലൈംഗിക ആരോപണത്തില്‍ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന നടന് സിദ്ദിഖ് രാജിവെച്ചതിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് തന്നെ രഞ്ജിത്ത് രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.
വയനാട്ടില്‍നിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറു മെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തുള്ള രഞ്ജിത്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.
പ്രതിഷേധം കനത്തതോടെ, ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് ഊരിമാറ്റിയാണ് വയനാട്ടില്‍നിന്നും കോഴിക്കോട്ടെ വസതിയിലേക്ക് രഞ്ജിത്ത് മടങ്ങിയത്. ഇതോടെയാണു രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇന്നലെ മുതല്‍ പ്രചരിച്ചത്.
അതിനിടെ രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ ഇന്നലെ തന്നെ നിലപാട് മാറ്റിയിരുന്നു. രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് വന്‍ വിവാദമായതിനു പിന്നാലെയാണ് നിലപാട് മാറ്റം. രഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി ശ്രീലഖ മിത്രയ്ക്കു നേരിട്ടെത്തി പരാതി നല്കാന് കഴിയില്ലെങ്കില്‍ ഏതു തരത്തില്‍ പരാതി സ്വീകരിക്കാന്‍ കഴിയുമെന്നു ചിന്തിക്കു മെന്നു മന്ത്രി പറഞ്ഞു. അക്കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. അന്വേഷണം നടത്തി ആരോപണവിധേയന് കുറ്റക്കാരനാണെന്നു കണ്ടാല്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജിയില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്ത് ആണെന്നും മന്ത്രി വ്യക്തമാക്കി.
സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാ റിയെന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്. എന്നാല്‍ നടിയുടെ ആരോപണം തെറ്റാണെന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്. സിനിമയുടെ ഒഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചതെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാല്‍ ഇത് നടി നിഷേധിച്ചു. രഞ്ജിത്ത് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതുമുതൽ സർക്കാരിൻ്റെ പല സമീപനങ്ങളും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതായിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് സബന്ധിച്ച് സർക്കാരിന് യാതൊരു ബാധ്യതയുമില്ലെന്നും വിവരാവകാശ കമ്മീഷൻ്റേതാണ് തീരുമാനമെന്നുമുള്ള വാദങ്ങളിൽ സർക്കരിനൊപ്പവും ആളുകളുണ്ടായിരുന്നെങ്കിലും രഞ്ജിത്തിൻ്റെ വിഷയത്തിൽ കാര്‍.ങ്ങൾ അങ്ങനെയല്ല പോകുന്നത്. സാമൂഹിക-സാംസ്കാരിക-സിനിമ മേഖലകളിലെ ഇടത് അനുകൂലികൾ പോലും സർക്കാരിനോട് ആവർത്തിച്ച് നടപടിക്ക് ആവശ്യപ്പെടുകയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമുള്ള ഓരോ വാർത്താ സമ്മേളത്തിലും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറയുന്ന സ്ത്രീപക്ഷ സർക്കാർ രഞ്ജിത്തിനെതിരെ പൊതുമധ്യത്തിൽ വന്ന് ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഇതായിരുന്നില്ല ഇടതുപക്ഷ സർക്കാർ സ്വീകരിക്കേണ്ട നിലപാടെന്ന കാര്യത്തിൽ സർക്കാരിനൊഴികെ മറ്റെല്ലാവർക്കും ബോധ്യമുണ്ട്.
ആരെയാണ് സംരക്ഷിക്കാൻ ശ്രംമിക്കുന്നത്? ആർക്കൊപ്പമാണ് സർക്കാർ? എന്താണ് ഈ വിഷയങ്ങളിലെ നിലപാട്? എന്തുകൊണ്ട് ചലച്ചിത്ര അക്കാദമി ചെയർമാൻകൂ ടിയായ രഞ്ജിത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ സംവിധാനങ്ങൾ മടിക്കുന്നു? ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ പാർട്ടിക്കുള്ളിൽ നിന്ന്തന്നെ ഉയരുമ്പോഴും മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും വീണ്ടും വീണ്ടും സ്ത്രീ സുരക്ഷയെന്നും സ്ത്രീപക്ഷമെന്നും തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആർക്കുവേണ്ടി?
ഈ വിഷയത്തിൽ സിപിഎം ഒറ്റയ്ക്കാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വേട്ടക്കാരുടേ യോ ഇരയുടേയോ പേര് വ്യക്തമല്ലെന്ന ഒഴിവുനയം പറഞ്ഞ സർക്കാർ ബംഗാളി നടി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ രഞ്ജിത്തിനെതിരെ തുറന്നുപറഞ്ഞപ്പോൾ അതൊരു പരാതിയായി വെള്ളപ്പേപ്പറിൽ എഴുതി തരട്ടെ എന്ന ന്യായീകരണമാണ് പിന്നീട് കേട്ടത്. എന്നാണ് ഇടതു മുന്നണി ഈ മറുപടികളിലൊന്നും അത്ര തൃപ്തരല്ലെന്ന് വ്യക്തം. ഇതോടെ രഞ്ജിത്തിൻ്റെ രാജി എന്നതുതന്നെയാണ് ഉയരുന്ന ആവശ്യം. മന്ത്രി സജി ചെറിയാൻ പറഞ്ഞതുപോലെ ഇനി അയാൾ തെറ്റുകാരൻ അല്ലെങ്കിലോ? അപ്പോഴും അതന്വേഷിക്കുകയല്ലേ വേണ്ടത്, അല്ലാതെ ലൈംഗികാതിക്രമണ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അയാളുടെ സിനിമ കരിയറോ മാഹാത്മ്യങ്ങളോ അല്ല വിളമ്പേണ്ടത്.
പഴയ എസ്എഫ്ഐക്കാരൻ്റെ കഥയോ തമ്പുരാൻ പ്രാമാണിത്തങ്ങളോ ഇവിടെ വിലപ്പോകില്ലെന്ന് ഇനിയെങ്കിലും രഞ്ജിത്തും സഹപ്രവർത്തകരും മനസ്സിലാക്കുണം. സിപിഐയുടെ കടുത്ത സമ്മർദ്ദംകൂടിയാകുമ്പോൾ ഈ വിഷയത്തിൽ ഇന്നുതന്നെ നടപടിയുണ്ടായേക്കാം. വാർത്താ സമ്മേളനത്തിന് പിന്നാലെ പറഞ്ഞ പല വാക്കുകളും തിരുത്തിഫേസ്ബുക്ക് പോസ്റ്റുമായി എത്തിയെങ്കിൽ, കാര്യങ്ങൾ വിചാരിച്ചതുപോലെ അത്ര നിസാരമല്ലെന്ന ബോധ്യം സാംസ്കാരക വകുപ്പ് മന്ത്രിക്ക് ഉണ്ടായി എന്നതുതന്നെയാണ് വ്യക്തമാക്കുന്നത്.
രഞ്ജിത്തിനെതിരെ നടപടിയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തതയുള്ള നിലപാടും സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ഇടത് ഇതുവരെ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഏകാധിപത്യത്തിൽ ഒലിച്ചുപോയെന്ന് സമ്മതിക്കേണ്ടിവരും. ചോദ്യം ചെയ്യാൻ പാർട്ടിക്കുള്ളിലും പുറത്തും ആളില്ലെന്ന ചിന്ത നാളെ ഈ പ്രസ്ഥാനത്തിൻ്റെ തന്നെ തകർച്ചയ്ക്ക് കാരണമാകും. ഉദാഹരണമായി ബംഗാളിലേയ്ക്കൊന്നും പോകേണ്ടിവരില്ല, കേരളത്തിലെ പുതിയ രാഷ്ട്രീയ മാറ്റത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാൽ മതി.
