ഷൂട്ടിങ് സെറ്റിൽ വെച്ച് കടന്നുപിടിച്ചു’; നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി


തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈം​ഗികാതിക്രമ പരാതി. ഷൂട്ടിങ് സെറ്റിൽവെച്ച് തന്നെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയിൽ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഓഫീസർമാരായ ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു.

നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008 ൽ സെക്രട്ടേറിയറ്റിൽ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ജയസൂര്യയിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്നാണ് നടി പരാതിപ്പെട്ടത്. റസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണി ച്ചെന്നുമായിരുന്നു നടിയുടെ പരാതി. ഈ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെയിൽ ഐഡിയിൽ പരാതി നൽകാം

സിനിമാ മേഖലയിൽ നിന്ന് ഇതുവരെ 18 ഓളം പരാതികൾ പൊലീസിന് ലഭിച്ചതായാണ് വിവരം. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീക ൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇ- മെയിൽ ഐ ഡിയും വാട്സ്ആപ്പ് നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയുടെ മെയിൽ ഐഡിയിൽ പരാതി നൽകാം.

പരാതിയുള്ളവർക്ക് digtvmrange.pol@kerala.gov.in എന്ന മെയില്‍ ഐഡിയിലേക്ക് പരാതി നല്‍കാം. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്‍റെ ഇ-മെയിൽ ഐഡിയാണിത്. 0471-2330747 എന്ന നമ്പരിലും പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും.


Read Previous

ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്, സിപിഎമ്മിന്റെ എംഎല്‍എയെ രക്ഷിക്കാന്‍; എന്താ കഥ’

Read Next

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു; ബി ഉണ്ണികൃഷ്ണനെ മാറ്റണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് വിനയന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »