സിനിമാ മേഖലയിലെ കുറ്റകൃത്യങ്ങള്‍ക്കെതിരെ എന്തുചെയ്തു?; ഇടതുപക്ഷമെന്ന് നടിച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നു; തൊഴില്‍ നിഷേധത്തിന് നേതൃത്വം നല്‍കിയ ആളാണ്, ഉണ്ണികൃഷ്ണന്റെ നിലപാട് തികഞ്ഞ കാപട്യം’ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലിരുന്ന് പ്രബലരെ തുണയ്ക്കുന്നു, ഒളിഞ്ഞിരുന്ന് ക്ലാസ് എടുക്കുന്ന പരിപാടി അദ്ദേഹം അവസാനിപ്പിക്കണം; സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമധ്യത്തില്‍ പ്രതികരിക്കട്ടെയെന്നും ആഷിഖ്


കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. സിനിമാ മേഖലയിലെ കുറ്റകൃത്യങ്ങള്‍ക്കെതിരെ എന്തുചെയ്‌തെന്നും, ഉണ്ണികൃഷ്ണന്റെ നിലപാട് തികഞ്ഞ കാപട്യമാണെന്നും ആഷിഖ് പറഞ്ഞു. ഫെഫ്ക പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് യൂണിയന്‍ നിലപാടല്ലെന്നും സിനിമാ നയരൂപീകരണസമിതിയില്‍ നിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും ആഷിക് പറഞ്ഞു.

ഗൗരവകരമായ വിഷയങ്ങളെപ്പറ്റിയൊന്നും പറയാതെ മനഃപൂര്‍വം ശ്രദ്ധ തിരിക്കാനുള്ള ശ്രമാണ് ഫെഫ്കയുടെ വിശദീകരണം. നയരൂപീകരണവും അടിസ്ഥാനസൗകര്യവുമാണ് പ്രധാന പ്രശ്‌നമെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാജപ്രതീതി സൃഷ്ടിക്കാനാണ് ഫെഫ്ക യുടെ നേതൃത്വത്തിലുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. ഫെഫ്ക എന്നാല്‍ ബി ഉണ്ണികൃഷ്ണ നാണെന്നാണ് നടപ്പ് രീതി. തൊഴില്‍ നിഷേധത്തിന് നേതൃത്വം നല്‍കിയ ആളാണ് ഉണ്ണികൃഷ്ണന്‍. തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലിരുന്ന് പ്രബലരെ തുണയ്ക്കു കയാണ്. ഒളിഞ്ഞിരുന്ന് ക്ലാസ് എടുക്കുന്ന പരിപാടി അദ്ദേഹം അവസാനിപ്പിക്കണ മെന്നും സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമധ്യത്തില്‍ പ്രതികരിക്കട്ടെയെന്നും ആഷിഖ് പറഞ്ഞു. ഇടതുപക്ഷമെന്ന് നടിച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണെ് ആഷിഖ് അബു പറഞ്ഞു.

ഉണ്ണികൃഷ്ണന്റേത് കുറ്റകരമായ മൗനമാണ്. പത്രക്കുറിപ്പിലൂടെ ഒളിയമ്പുകളെയ്യുന്നതല്ല മര്യാദ. ഒരു തൊഴിലാളി സംഘടനയുടെ പ്രസക്തി വലുതാണ്. അവരാണ് അനിതി യ്ക്കെതിരേ പോരാടേണ്ടത്. പലപ്പോഴും ആരോണോ കുറ്റം ചെയ്യുന്നത്, അവര്‍ക്കൊപ്പം നിന്നുകൊണ്ട് തൊഴിലാളികളെ തെറ്റദ്ധരിപ്പിക്കുകയാണ്. വേട്ടക്കാരുടെ കൂടെയാണ് ഈ സംഘങ്ങള്‍ എന്ന് തെളിയിക്കുന്നു. വിനയന്‍ ഉന്നയിച്ചിരിക്കുന്നത് തികച്ചും ന്യായ മായ കാര്യമാണ്. പല സംഘടനകളും പിഴ അടച്ചതാണ്. 2002 മുതല്‍ ഞാന്‍ സിനിമ ജീവിതം തുടങ്ങിയതാണ്. ഈ പറയുന്ന കാര്യത്തിനൊക്കെ സാക്ഷിയുമാണ്. എന്തു കൊണ്ടാണ് മാക്ട പിളര്‍ന്നതെന്നും അത് എന്തിനാണ് പിളര്‍ത്തിയതെന്നും അറിയാമെന്നും ആഷിഖ് പറഞ്ഞു.

2017-ല്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലൊരു അക്രമസംഭവം മലയാള സിനിമാമേ ഖലയില്‍ സംഭവിച്ചു. തൊഴിലാളി സംഘടനയുടെ നേതാവ് എന്ന് നിലയില്‍ ബി. ഉണ്ണി കൃഷ്ണന്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ നമ്മുടെ മുന്നിലുണ്ട്. ചെറിയ കാര്യങ്ങളില്‍ പോലും പരസ്യപ്രതികരണത്തിനെത്തുകയും മാധ്യമങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഇദ്ദേഹം ഈ വിഷയത്തില്‍ നിശബ്ദനാണ്. ഈ രൂപത്തിലുള്ള അരാഷ്ട്രീയ നിലപാടുകള്‍ എടുക്കുകയും പ്രബല ശക്തികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തിട്ടുള്ള ഉണ്ണികൃഷ്ണന്റെ നിശബ്ദത 21 സംഘടനകളുള്ള വലിയൊരു സമൂഹത്തെ ഉള്‍ക്കൊള്ളുന്ന ഫെഫ്കയുടെ നിശബ്ദതയായി കാണരുതെന്നും ആഷിഖ് പറഞ്ഞു.


Read Previous

സൗദി കെ.എം.സി.സി സോക്കർ കലാശപ്പോരാട്ടം ആഗസ്റ്റ് 30ന്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. ഹാരിസ് ബീരാൻ എം.പി എന്നിവര്‍ മുഖ്യ മുഖ്യാതിഥികളായി പങ്കെടുക്കും

Read Next

സ്റ്റെയര്‍കേസിന്റെ കൈവരിയില്‍ മധ്യവയസ്‌ക്കന്റെ തല കുടുങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »