ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ വിവാദ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു യോഗം.

അന്‍വര്‍ പ്രധാനമായും ആരോപണമുന്നയിച്ച ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറും യോഗത്തില്‍ പങ്കെടുത്തു. ഉദ്യോഗസ്ഥരൊന്നും കൃത്യമായി സ്ഥലത്തില്ലാത്തതിനാലാണ് ഓണ്‍ലൈനായി യോഗം ചേരുന്നത്. വീട്ടിലിരുന്നാണ് അജിത് കുമാര്‍ യോഗത്തില്‍ പങ്കെടുത്തത്.
അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദേഹത്തിന്റെ റോള്‍ മോഡല്‍ കുപ്രസിദ്ധ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു.
മന്ത്രിമാരുടെയും പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ അജിത് കുമാര്‍ ചോര്‍ത്തുന്നുണ്ടെന്നും ഇതിനായി സൈബര്‍ സെല്ലില്‍ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്തില്‍ അജിത് കുമാറിനും എസ്.പി സുജിത് ദാസിനും പങ്കുണ്ട്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപെട്ട് അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന് ആരോപിച്ച അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും വിമര്‍ശനമുയര്‍ത്തി.
അതിനിടെ ഭരണ കക്ഷി എംഎല്‍എയായ പി.വി അന്‍വറിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമാണന്നും ഇനി മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോപണ വിധേയരായ മുഴുവന്‍ ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്യണമെന്നും അദേഹം ആവശ്യപ്പെട്ടു
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം സത്യമാണെന്ന് തെളിഞ്ഞിരി ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് ഒളിച്ചു വയ്ക്കുന്നതിന് വേണ്ടി ഒരാളെ കൊലപ്പെടുത്തി.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോടെയാണ് അയാളെ എ.ഡി.ജി.പി കൊലപ്പെടുത്തിയത്. ഇക്കാര്യങ്ങളിലെല്ലാം സിബിഐ അന്വേഷണം വേണമെന്നും അദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായും സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായും വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ഭരണകക്ഷി എംഎല്‍എ ഉയര്‍ത്തിയിരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതിന്റെ പേരില്‍ ജയിലിലായ ആളാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് സിപിഎം എംഎല്‍എ പറയുന്നത്.
ക്രമ സമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി, ബിജെപിയെ സഹായിക്കുന്നെ ന്നാണ് എംഎല്‍എ പറയുന്നത്. ബിജെപിയെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂര്‍ പൂരം പൊലീസ് കലക്കിയതെന്ന് പ്രതിപക്ഷം ആരോ പിച്ചിരുന്നു.
രണ്ട് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിട്ടും ഒരു കമ്മിഷണര്‍ രാവിലെ പതിനൊന്നു മുതല്‍ രാത്രി മുഴുവന്‍ പൂരം അലങ്കോലമാക്കുകയായിരുന്നു. അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? ഇതേ ആരോപണമാണ് ഇപ്പോള്‍ സിപിഎം എംഎല്‍എയും ഉന്നയിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
