ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി മനസിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് കൈമാറിയതായി എഡിജിപി എം ആര്‍ അജിത് കുമാര്‍. അവര്‍ അന്വേഷിക്കട്ടെയെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് കൊട്ടാര സദൃശ്യമായ വീട് പണിയുന്നു എന്നതടക്കമുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അജിത് കുമാര്‍.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ സ്വന്തം നേട്ടങ്ങളെണ്ണി പറഞ്ഞ് എഡിജിപി എം ആര്‍ അജിത് കുമാര്‍. എന്തുകാര്യങ്ങള്‍ക്കും ജനം വിളിക്കുന്നത് പൊലീസിനെയാണ്. അതിനെ പോസിറ്റിവായാണ് കാണേണ്ടത്. പൊലീസ് സേനയോട് മുഖ്യമന്ത്രി അനുഭാവം കാട്ടിയതായും എഡിജിപി പറഞ്ഞു.
‘വെള്ളം കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ നോക്കണം, റോഡ് പൊളിച്ചാല്‍ ഞങ്ങള്‍ നോക്കണം. കറണ്ട് വന്നില്ലെങ്കില്‍ ഞങ്ങള്‍ നോക്കണം. എന്തുകൊണ്ടാണ് അവര്‍ ഞങ്ങളോട് ആവശ്യപ്പെടുന്നത്?, അതിനെ പോസിറ്റിവായി കാണണം. ഇന്ന് എന്ത് ആവശ്യപ്പെട്ടാലും പെട്ടെന്ന് ചെയ്ത് കൊടുക്കാന്‍ കഴിയുന്ന കേരളത്തിലെ ഏക സേന പൊലീസ് ആണ്. അതുകൊണ്ടാണ് പൊലീസിനെ വിളിക്കുന്നത്. നിങ്ങളിലുള്ള വിശ്വാസം, ബഹുമാന പ്പെട്ട മുഖ്യമന്ത്രിയും ഡിജിപിയും പറഞ്ഞത് അതാണ്. ജനങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്. ബാക്കി എന്തൊക്കേ പറഞ്ഞാലും ശരി. പൊലീസിന് എന്തും ഡെലിവറി ചെയ്യാന്‍ സാധിക്കുമെന്ന്് ജനം വിശ്വസിക്കുന്നു. ജനം ഇന്നും വിശ്വസിക്കുന്ന് റോഡില്‍ ഒരു പൊലീസുകാരനെ കാണണം. റോഡില്‍ ഒരു പൊലീസുകാരനെ കണ്ടാല്‍ സുരക്ഷിത ബോധം തോന്നുന്ന ആളുകളാണ് ഞാന്‍ ഉള്‍പ്പെടുന്ന ആളുകള്‍.
കേരളത്തില്‍ മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥനോട് ധൈര്യമായി കാര്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുക. മറ്റേതൊരു സംസ്ഥാനത്തും ഇത് സാധ്യമല്ല. നിങ്ങളോട് കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ കൃത്യമായി ഉത്തരം പറയും. ഗൈഡ് ചെയ്ത് എത്തിച്ചുകൊടുക്കും. മുഖ്യമന്ത്രി പറഞ്ഞത് പോലെ ദൈനംദിനം പൊലീസുകാര്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഇതൊന്നും പബ്ലിസിറ്റിക്കായി ഉയര്‍ത്തിക്കാട്ടാറില്ല. ദൈനംദിന പ്രവൃത്തിയായി കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഇതുമൂലം ജോലിഭാരം കൂടി എന്നത് വസ്തുത തന്നെയാണ്. പുതിയ പുതിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പ്രതികരിക്കാന്‍ സ്റ്റേഷനുകളില്‍ ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്ത സ്ഥിതിയുണ്ട്. ആ വസ്തുത മറച്ചുപിടിക്കേണ്ട കാര്യമില്ല. അതിന്റെ ഉത്തരവാദിത്തം എനിക്കുമുണ്ട്.’- അജിത് കുമാര്‍ പറഞ്ഞു.
