Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്തനംതിട്ട ജില്ലാപൊലീസ് മേധാവി എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ; നടപടി ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ


തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദ ത്തിൽ പത്തനംതിട്ട എസ്‌പി എസ് സുജിത് ദാസിന് സസ്‌പെൻഷൻ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. എസ്‌പിക്കെതിരെ നടപടി സ്വീകരി ക്കണമെന്ന ശുപാർശ ആഭ്യന്തര വകുപ്പ് നൽകിയിരുന്നു. സർവീസ് ചട്ടം ലംഘിച്ച തായാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി.

മലപ്പുറം എസ്‌പി ഓഫീസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചതിന്റെ പേരിലും നിലമ്പൂർ എംഎൽഎ പി.വി അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നുമാണ് എസ്‌പി സുജിത് ദാസ് വിവാദത്തിലായത്. പത്തനംതിട്ട ജില്ലാപൊലീസ് മേധാവി സ്ഥാനത്ത് തുടരുന്ന സുജിത്ദാസ് മൂന്ന് ദിവസത്തെ അവധി എടുത്ത് മാറിനിന്നിരുന്നു. മലപ്പുറം എസ്‌പി ആയിരിക്കെ നടന്ന മരംമുറിയെ തുടർന്നുണ്ടായ പരാതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതോടെ വകുപ്പുതല അന്വേഷണം തുടങ്ങിയിരുന്നു. തുടർന്നാണ് അവധിയിൽ പോയത്.

എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ പരാമർശി ക്കുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് വിവാദം തുടങ്ങിയത്. ഒരു തേക്കും മഹാഗണിയുമാണ് മുറിച്ചുമാറ്റിയത്. എഡിജിപിയെ കാണാൻ പോയ സുജിത്ദാസിന് അനുമതി ലഭിച്ചിരുന്നില്ല. എസ്‌പിയുടെ വിവാദ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾത്തന്നെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. അതു പ്രകാരമാണ് ഇന്നലെ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ മാസം പതിനാറിനാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത്.


Read Previous

റിയാദ് സീസണ്‍ 5, വിപുലമായ ഒരുക്കങ്ങള്‍, ആഘോഷം പൊടിപൊടിക്കാനൊരുങ്ങി സൗദി; ടെ​ന്നി​സ് സീ​സ​ൺ ക​പ്പ്​ ടൂ​ർ​ണ​മെന്‍റ് ആദ്യമായി, 70 ശ​ത​മാ​നം പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​ന്ന​ത് ബൊ​ളി​വാ​ഡ് സി​റ്റി ഏ​രി​യയില്‍, 161 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള റിയാദ് മൃഗശാലയിൽ സന്ദർശനം സൗജന്യം.

Read Next

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും; കെ ടി ജലീൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »