സൗദിയിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 05 വരെ


സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേ യ്ക്കുളള നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം.

എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളി ലേയ്ക്കും ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽ മോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐസിയു, നിയോനാറ്റൽ ഐസിയു, എമർജൻസി എന്നീ സ്‌പെഷ്യാലി റ്റികളിൽ കൺസൽട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകൾ.

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in ലേയ്ക്ക് അപേക്ഷ നൽകണം. ഇതിനായുളള അഭിമുഖം സെപ്റ്റംബർ 8, 9 തീയതി കളിൽ ഹൈദരാബാദിൽ നടക്കും (വേദി: താജ് കൃഷ്ണ, റോഡ് നമ്പർ 1, മാഡ മൻസിൽ, ബഞ്ചാര ഹിൽസ്, ഹൈദരാബാദ്, തെലങ്കാന 500034).

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് വെബ്സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ നേടിയിരിക്കണം. സ്‌പെഷ്യാലി റ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉണ്ടാവണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2770536, 539, 540, 577. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) എന്നിവയിലും ബന്ധപ്പെടാം.
പി.എൻ.എക്‌സ്. 3897/2024


Read Previous

മോഹന്‍ലാല്‍ പിന്നീട് ഡേറ്റ് തന്നില്ല, നായകനാക്കിയ ശേഷം മമ്മൂട്ടിയെ കണ്ടിട്ടില്ല, സിനിമയെ തകര്‍ത്തത് താരാധിപത്യം: ശ്രീകുമാരന്‍ തമ്പി

Read Next

70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »