‘ബംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എം.ആര്‍ അജിത്കുമാര്‍’; റൂട്ട് നിര്‍ദേശിച്ചതും എഡിജിപിയെന്ന് സ്വപ്നയും സരിത്തും


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്ത പുരത്തുനിന്ന് ബംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എഡിജിപി എം.ആര്‍ അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശന യാത്രാ നിയന്ത്രണവും പൊലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബംഗളൂ രുവിലേക്ക് കടന്നതെന്ന് സരിത്ത് വ്യക്തമാക്കി. ഇത് സ്വപ്നാ സുരേഷും ശരിവച്ചു.

മറ്റൊരു പ്രതി സന്ദീപാണ് സ്വപ്നയുമായി ബംഗളൂരുവിലേക്ക് പോയത്. അജിത്കുമാര്‍ എല്ലാ സഹായവും നല്‍കുമെന്ന് എം. ശിവശങ്കര്‍ പറഞ്ഞതായും സരിത്ത് വ്യക്തമാക്കി. ശിവശങ്കര്‍ നിര്‍ദേശിച്ച പാതയിലൂടെയാണ് സംസ്ഥാനത്തിന് പുറത്തേക്കുകടന്നത്. റൂട്ട് നിര്‍ദേശിച്ചതും ഏത് ചെക്‌പോസ്റ്റിലൂടെ പുറത്തുകടക്കണമെന്നും നിര്‍ദേശം നല്‍കി യത് അജിത്കുമാറാണ്. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ താമസിച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടായിരുന്നെന്നും സരിത്ത് പറഞ്ഞു.

ശിവശങ്കറിന് പൊലീസില്‍ നിന്ന് എല്ലാ സഹായവും ചെയ്തുകൊടുത്തിരുന്നത് എഡി ജിപി അജിത്കുമാറാണെന്നും സ്വപ്ന വ്യക്തമാക്കി. അജിത്കുമാറിനെ നേരിട്ട് അറി യില്ല. ബംഗളൂരിവുലേക്കുള്ള യാത്രയില്‍ പൊലീസ് പരിശോധന ഒഴിവാക്കാന്‍ ഉന്നതല ഇടപെടലുണ്ടായി. അത് അജിത്കുമാറാകാനാണ് സാധ്യത.

തന്നെ മനപൂര്‍വം കേരളത്തില്‍നിന്ന് മാറ്റുകയായിരുന്നു. കേരളം വിടാന്‍ നിര്‍ബ ന്ധിച്ചത് ശിവശങ്കറാണ്. ബംഗളൂരുവില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് പോകാനായിരുന്നു പദ്ധതി. ആ യാത്രയില്‍ തന്നെ ഇല്ലാതാക്കാന്‍ ഗൂഢാലോചന ഉണ്ടായിരുന്നതായും സ്വപ്നാ സുരേഷ് ആരോപിക്കുന്നു.


Read Previous

എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ട് സംസാരിച്ചത് അതിര്‍ത്തി തര്‍ക്കമാണോ?, കൂടിക്കാഴ്ച പൊളിറ്റിക്കല്‍ മിഷന്‍: വിഡി സതീശന്‍

Read Next

തിരുവനന്തപുരം വിമാനത്താവളത്തില്‍ കരാര്‍ ജീവനക്കാരുടെ സമരം; വിമാനങ്ങള്‍ വൈകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »