വിഷന്‍ 2030നുള്ളില്‍ അത് ആഗ്രഹിക്കുന്നത് ചെയ്യാന്‍ കഴിയുമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു അതെല്ലാം മറികടന്നു; ലക്ഷ്യങ്ങളില്‍ 87 ശതമാനവും നടപ്പാക്കി: സൗദി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്.


റിയാദ്: രാജ്യത്തിന്‍റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള വിഷന്‍ 2030 ന്റെ ഭാഗമായി നിര്‍ണയിച്ച ലക്ഷ്യങ്ങളില്‍ 87 ശതമാനവും ഇതിനകം നടപ്പാക്കി കഴിയുക യോ പൂര്‍ത്തിയാക്കാന്‍ പോവുകയോ ആണെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

വിഷന്‍ 2030 ന് സമാരംഭം കുറിച്ച് എട്ടു വര്‍ഷം പിന്നിടുമ്പോള്‍ സൗദി അറേബ്യ അത് നടപ്പാക്കാന്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധതയും നിശ്ചയദാര്‍ഢ്യവും കൈവരിച്ചിരി ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു, വിഷന്‍ 2030 നെയും അത് മുന്നോട്ടുവെച്ച അഭിലാ ഷങ്ങളെയും അതിന്റെ സമഗ്രതയെയും വ്യാപ്തിയെയും സംശയിക്കുന്ന നിരവധി പേരുണ്ടായിരുന്നു. പതിറ്റാണ്ടുകളായി എണ്ണയെ ആശ്രയിക്കുന്ന സൗദി അറേബ്യ പോലുള്ള ഒരു രാജ്യത്തിന് വിഷന്‍ 2030 നുള്ളില്‍ അത് ആഗ്രഹിക്കുന്നത് ചെയ്യാന്‍ കഴിയുമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു അതെല്ലാം മറിക ടന്നതായും അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍ അംബ്രോസെറ്റി സെര്‍നോബിയോ ഫോറത്തോടനുബന്ധിച്ച് സി.എന്‍. ബി.സി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖ ത്തില്‍ സംസാരിക്കുകയായിരുന്നു നിക്ഷേപ മന്ത്രി.

നിക്ഷേപ ധനവിനിയോഗ മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കാനുള്ള സൗദി അറേബ്യ യുടെ നീക്കത്തെ പിന്തുണക്കുന്നതായി കഴിഞ്ഞയാഴ്ച ഐ.എം.എഫ് പറഞ്ഞു. അടുത്ത കൊല്ലം സൗദി അറേബ്യ 4.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷ ഐ.എം.എഫ് നിലനിര്‍ത്തി.

രാജ്യത്തിന്റെ അഭൂതപൂര്‍വമായ സാമ്പത്തിക പരിവര്‍ത്തനത്തില്‍ വമ്പിച്ച പുരോ ഗതിക്ക് ചാലകശക്തിയായി വര്‍ത്തിക്കുന്ന എണ്ണയിതര മേഖലകളുടെ വളര്‍ച്ചയെ അന്താരാഷ്ട്ര നാണയനിധി പ്രശംസിച്ചു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പെട്രോളിതര മേഖല 4.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും നിക്ഷേപ മന്ത്രി പറഞ്ഞു.


Read Previous

ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ചിലര്‍ കരുതുന്നത്’; ഇപിക്കെതിരെ വിജയരാഘവന്റെ ഒളിയമ്പ്

Read Next

ആര്‍എസ്എസിനെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ബിജെപി നേതാക്കള്‍ വരേണ്ടതില്ല; മറുപടി ആര്‍എസ്എസ് തന്നെ പറയും; ശിവശങ്കരന്റെ അതേ റോളാണ് അജിത് കുമാറിനെന്ന് വി മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »