ഇന്ത്യ’ എന്ന ആശയത്തിന്റെ കാവല്‍ക്കാരന്‍; നഷ്ടമായത് ഉറ്റ സുഹൃത്തിനെ: രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തില്‍ ധാരണയുള്ള, ‘ഇന്ത്യ’ എന്ന ആശയത്തിന്റെ കാവല്‍ക്കാരനായിരുന്നു സീതാറാം യെച്ചൂരി എന്ന് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.

‘സീതാറാം യെച്ചൂരി നല്ലൊരു സുഹൃത്തായിരുന്നു. ഞങ്ങള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഇനി എനിക്ക് നഷ്ടമാകും. ദുഖത്തിന്റെ ഈ വേളയില്‍ അദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും എന്റെ ആത്മാര്‍ത്ഥ അനുശോചനം.’- രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീര നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നു വന്ന അദേഹം ഒന്‍പത് വര്‍ഷക്കാലം സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാര്‍ട്ടിയെ നിയിച്ചു.

പാര്‍ട്ടിയുടെ നേതൃ പദവികളിലിരുന്ന് കൃത്യമായ നിലപാടുകള്‍ രൂപീകരിച്ച് സിപിഎമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യന്‍ രാഷ്ട്രീയത്തിനാകെ മാര്‍ഗ നിര്‍ദേശകമാവിധം പ്രവര്‍ത്തിച്ചു. രാജ്യവും ജനങ്ങളും ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ സീതാറാമിന്റെ അഭാവം രാജ്യത്തിന് പൊതുവില്‍ തന്നെ നികാത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Read Previous

കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം’; മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറെന്ന് മമത

Read Next

അന്തരിച്ച യെച്ചൂരിയുടെ പൊതുദര്‍ശനം ഇന്ന് എകെജി ഭവനില്‍; മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »