
ഓണം ഇതാ എത്തികഴിഞ്ഞു. പുതിയ വസ്ത്രങ്ങൾ ധരിച്ചും പൂക്കളമിട്ടും സദ്യയൊരു ക്കിയും മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ചുറ്റും ഓണത്തിനോട് അനുബന്ധിച്ചുള്ള കളികളും മത്സരങ്ങളുമാണ്. വിദേശരാജ്യങ്ങളിൽ നിന്നു അന്യസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ഓണം ആഘോഷിക്കാൻ നാട്ടിലെത്താറുണ്ട്. ചുരുക്കി പറഞ്ഞാൽ ഒത്തുകൂടുന്ന ഒരു ആഘോഷം കൂടിയാണ് ഓണം. എന്നാൽ പല സാഹചര്യങ്ങൾ കൊണ്ട് നാട്ടിലെത്താൻ പറ്റാത്ത നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാലും മലയാളികൾ എവിടെ ഉണ്ടോ അവിടെ ഓണം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. നാട്ടിലെത്താൻ കഴിയാത്ത സങ്കടം മനസ്സിലുണ്ടെങ്കിലും തങ്ങൾക്ക് കഴിയാവുന്ന രീതിയിൽ അവർ ഓണം ആഘോഷിക്കാറുണ്ട്. പൂക്കള മൊരുക്കിയും സദ്യ കഴിച്ചും കലാപരിപാടികള്‍ നടത്തിയും ഓണം കെങ്കേമമായി തന്നെ നടത്താനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി മലയാളികള്‍
ഓണം പൂർണമാകുന്നത് ഓണസദ്യയിലൂടെയാണ്. അത് ഇല്ലെങ്കില്‍ തീർന്നു എല്ലം. നല്ല തൂശനിനയില്‍ കുത്തരിച്ചോറും പത്തിരുപത് കൂട്ടം കറികളും കൂട്ടി രണ്ട് കൂട്ടം പായസും ചേർത്തൊരു പിടി പിടിച്ചില്ലെങ്കിൽ എന്തോ ഒന്ന് നഷ്ടപ്പെട്ട ഫീലാണ് മലയാളിക്ക് . പ്രവാസത്തില്‍ താമസിക്കുന്ന മലയാളികൾക്ക് ഇതൊക്കെ ഒരുക്കുന്നത് കുറച്ച് പാട് തന്നെയാണ്. ഇതുകൊണ്ട് തന്നെ മിക്കപ്പോഴും കറികളുടെ എണ്ണം കുറച്ചുള്ള സദ്യയെയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇത് കഴിച്ചാൽ നേരത്തെ നമ്മൾ പറഞ്ഞ ആ ഫീൽ കിട്ടില്ല. പിന്നെയുള്ള ഏക വഴി സദ്യ ഓര്ഡർ ചെയ്ത് കഴിക്കുന്നതാണ്. എന്നാൽ നമ്മുടെ നാട്ടിലെ പോലെ അത്ര രുചിയിൽ സദ്യ കിട്ടുമോ എന്നൊരു സംശയം മൂലം മിക്ക മലയാളികളും ഇതിൽ നിന്ന് പിൻമാറുന്നു. എന്നാൽ നല്ലൊരു ഓണസദ്യ സദ്യ ഓഡർ ചെയ്ത് കഴിച്ചാലോ എന്ന ചിന്തയില്‍ മിക്കവാറും എല്ലാമലയാളികളും ആശ്രയിക്കുന്നത് ഓണ സദ്യ ഒരുക്കിയിട്ടുള്ള ഹോട്ടലുകളെയാണ്
എക്കാലത്തെയും പോലെ ഇത്തവണയും വിഭവസമൃദ്ധമായ സദ്യ തന്നെ വിളമ്പാനുള്ള തയ്യാറെടുപ്പിലാണ് ഗള്‍ഫിലുള്ള മലയാളി ഹോട്ടലുകള്‍, പല ഹോട്ടലുകളും നേരത്തെ തന്നെ പ്രീ ബൂകിംഗ് ആരംഭിച്ചിരുന്നു സൗദിയില്‍ മിക്ക മലയാളി ഹോട്ടലുകളിലും ഓണ സദ്യ ഒരുക്കിയിട്ടുണ്ട് 35 റിയാല്‍ ആണ് പാര്‍സല്‍ ചാര്‍ജ് ചെയ്യുന്നത്. പ്രവാസ ത്തില്‍ തിരുവോണം മുതല്‍ ഒരുപക്ഷെ ഓണത്തിനു മുന്‍പേ ഓണാഘോഷങ്ങ;ള്‍ ആരംഭിക്കും ചിലപ്പോള്‍ ക്രിസ്മസ് വരെ നീണ്ടു നിന്ന ചരിത്രവും ഉണ്ടായിട്ടുണ്ട്.
ഓണത്തെ വരവേറ്റു ഗള്‍ഫ് രാജ്യങ്ങള്‍
തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ഗൾഫിലെ പ്രവാസിമലയാളികൾ. വാഴയില മുതൽ പൂക്കളം ഒരുക്കാനുള്ള പൂക്കൾ വരെ ഇത്തവണ കേരളത്തിൽ നിന്ന് അത്തം മുതല്‍ ഹൈപ്പെര്‍ മാര്‍ക്കറ്റുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് . മലയാളി വിഭവങ്ങള്‍ ഒരുക്കി ഓണ ചന്തകളും സജീവമാണ്.
നാട്ടിലെ അതേ തനിമയോടെ ഒരുക്കങ്ങളോടെ ഓണം ആഘോഷിക്കുകയാണ് ഗൾഫിലെ പ്രവാസിമലയാളികൾ. ഷോപ്പിങ് മാളുകളിലും ഓണചന്തകളിലും ഒക്കെ യായി ഉത്രാടപ്പാച്ചിൽ പൂർത്തിയാക്കി തിരുവോണം ആഘോഷിക്കാന്‍ പ്രവാസി മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. വാഴയിലയും ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ളതെല്ലാം വാങ്ങി ചിലർ സദ്യവട്ടത്തിനുള്ള ഒരുക്കത്തിലാണ്. ഗൾഫിൽ പ്രവർത്തി ദിനമായതിനാൽ പാഴ്‍സൽ നേരത്തെ ബുക്ക് ചെയ്തിരിക്കുകയാണ് മിക്കവരും. ഓണസദ്യയുമായി ലുലു സിറ്റി ഫ്ലവര്‍, ഹൈപ്പെര്‍ മാര്‍ക്കറ്റുകള്‍ , ഹോട്ടലുകള്‍ എന്നിവ സജീവമായി രംഗത്തുണ്ട്. പതിവു പോലെ വസ്ത്ര വിപണിയും സജീവമാണ്..
തിരുവോണമെത്തിയതോടെ ഗൾഫിൽ വിപണിയും ഉണർന്നു കഴിഞ്ഞു. ഇനിയുള്ള ദിവസം പൂക്കച്ചവടക്കാർക്ക് തിരക്കിന്‍റെ ദിവസങ്ങളാണ്. തിരുവോണത്തിനു പൂക്കളം ഒരുക്കാന്‍ പൂ വിപണിയും സജീവമായി . ഇക്കുറി തിരുവോണം വാരാന്ത്യത്തിൽ അല്ലാത്തതിനാൽ പലർക്കും അവധിയെടുക്കാനാകില്ല. എന്നിട്ടും പൂക്കച്ചവടം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണെന്നും 32 ഓളം ടണ്‍ പൂവാണ് അത്തം മുതല്‍ ഇക്കുറി ഗള്‍ഫിലോട്ട് മാത്രം കയറ്റിവിട്ടതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു
തമിഴ്നാട്ടിൽ നിന്നും ബെംഗളൂരുവിൽ നിന്നുമാണ് പൂക്കൾ എത്തിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ തിരുവോണത്തിന് ശേഷമാണ് ഓണാഘോഷങ്ങൾ സജീവമാകുന്നത്. ദീപാവലി കൂടി എത്തുന്നതോടെ പൂവിപണിയിൽ തിരക്കേറും. അതുകൊണ്ട് തന്നെ ഇനിയങ്ങോട്ടുള്ള രണ്ടുമാസക്കാലം വൻതോതിൽ പൂക്കൾ ഇറക്കുമതി ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് പൂക്കച്ചവടക്കാർ.
ഓണാഘോഷം കെങ്കേമമാക്കാൻ ഹൈപ്പർമാർക്കറ്റുകള്‍
ആദായ വിൽപനയൊരുക്കി ഓണാഘോഷം കെങ്കേമമാക്കാൻ ഹൈപ്പർമാർക്കറ്റുകള്‍ സജീവമായി ലുലു ഹൈപ്പർമാർക്കറ്റ്. സിറ്റി ഫ്ലവര്‍ ഹൈപ്പർമാർക്കറ്റ് തുടങ്ങിയ സൗദിയിലെ മലയാളികള്‍ നേതൃത്വം നല്‍കുന്ന എല്ലാ ഹൈപ്പെര്‍ മാര്‍ക്കറ്റുകളിലും ഓണ വിപണി സജീവമായി നാടന്‍ പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ ഓണസദ്യയ്ക്കു വേണ്ട എല്ലാ വിഭവങ്ങളും ഒപ്പം ഓണസദ്യയും മിതമായ നിരക്കില്‍ ലഭ്യമാണ് ഓണക്കോടികളുടെ ത്രസിപ്പിക്കുന്ന വൈവിധ്യങ്ങള്‍ ഒരുക്കിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
ഓണം പ്രൊമോഷൻസ് സെപ്റ്റംബർ 20 വരെ തുടരും. ഓണം പ്രമാണിച്ച് ഗാർഹിക, ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാർഥം ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങളെല്ലാം ഒരിടത്ത് ഒരുക്കി ഓണച്ചന്തയും ആരംഭിച്ചിട്ടുണ്ട്
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള മുന്തിയ ഇനം ഉൽപന്നങ്ങൾ മതിയായ അളവിൽ ശേഖരിച്ചുവെച്ചിട്ടുണ്ട് വിഭവ സമൃദ്ധമായ സദ്യ, ചക്ക, പരിപ്പ്, അടപ്രഥമൻ, നെയ് , ഈന്തപ്പഴം, സേമിയ, കാരറ്റ്, മത്തങ്ങ, പാലട, തുടങ്ങിയ പായസങ്ങളുടെ ഒരു മേള തന്നെ ഓണത്തെ വരവേറ്റ് ഒരുക്കിയിട്ടുണ്ട്