കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിരോധം വച്ചുപുലർത്തുന്ന ഇതര പാർട്ടിക്കാർക്ക് പോലും സമ്മതനായ വ്യക്തി; ജിദ്ദ നവോദയ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു


സീതാറാം യെച്ചൂരി അനുസ്മരണ യോഗത്തിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംസാരിക്കുന്നു.

ജിദ്ദ :മത നിരപേക്ഷയും ജനാതിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ അകാല വിയോഗത്തിൽ ജിദ്ദ നവോദയ അനുശോചന യോഗം ചേർന്നു.

സീതാറാം യെച്ചൂരിയുടെ ഫോട്ടോക്ക് മുമ്പിൽ റോസാ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ് അനുശോചന യോഗം ആരംഭിച്ചത്. ജിദ്ദ ഷറഫിയയിലെ ക്വാളിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിനു ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു.

ലോകമെബാടുമുള്ള കമ്മ്യൂണിസ്റ്റു വിശ്വാസികൾക്ക് തീരാ നഷ്ട്ടമാണ് എന്നും, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നല്ലൊരു നേതാവിനെയാണ് ഇന്ത്യക്ക് നഷ്ടപെട്ടത് എന്നും, സ്വന്തം പാർട്ടി വിശ്വാസികൾക്ക് മാത്രമല്ല കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിരോധം വച്ചുപുലർത്തുന്ന ഇതര പാർട്ടിക്കാർക്ക് പോലും സമ്മതനായ ഒരു വ്യക്തിത്വമാണ് സഖാവ് സീതാറാം യെച്ചൂരി എന്ന് യോഗത്തിൽ സംസാരിച്ചവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കേന്ദ്ര ട്രഷറർ സി എം അബ്‌ദുൾറഹ്മാൻ, വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, ഓ ഐ സി സി പ്രസിഡന്റ് ഹകീം പാറക്കൽ, ന്യൂ ഏജ് രക്ഷാധികാരി റഹീം പി പയ്യപ്പുള്ളിയിൽ, കെ എം സി സി പ്രസിഡന്റ് അബൂബക്കർ അരിമ്പ്രാ, കെ. ടി. എ. മുനീർ, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് മുഴുപ്പിലങ്ങാട്, ഷിഹാബ് എണ്ണപ്പാടം, അസാഫ് കരുവാറ്റ, മുഹമ്മദ് മേലാറ്റൂർ, സമീക്ഷ ചെയർമാൻ ഹംസ മദാരി, നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ലാലു വേങ്ങൂർ, അമീൻ വേങ്ങൂർ, പ്രേംകുമാർ വട്ടപ്പൊയിൽ, ജിജോ അങ്കമാലി, ഫ്രാൻസിസ്, മുജീബ് പൂന്താനം തുടങ്ങിയവർ അനുശോചന യോഗത്തിൽ സംസാരിച്ചു.


Read Previous

ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു

Read Next

പ്രിയദർശിനി പബ്ലികേഷൻ; സൗദി കോ ഓർഡിനേറ്റര്‍: നൗഫൽ പാലക്കാടനെ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »