അബ്ദുൽ റഹീം മോചനം: കോടതി സിറ്റിംഗ് ഒക്ടോബർ 17 ന്, അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷ!; ആരോപണങ്ങള്‍ക്ക് മറുപടി റഹീം മോചിതനായതിന് ശേഷം: റിയാദ് റഹീം സഹായ സമിതി


റിയാദ് : സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെ ട്ടുള്ള ഹരജിയിൽ പൊതുവാദം കേൾക്കാൻ 17 ന് കോടതി സമയം അനുവദിച്ചതായി റിയാദ് റഹീം സഹായ സമിതി റിയാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

പബ്ലിക് പ്രോസിക്യൂഷനിൽ നിന്നും റഹീമിന്റെ ഫയലുകൾ കോടതിയിലെത്തി. ഇനി മുൻ കൂട്ടി തന്ന തിയ്യതി അനുസരിച്ച് ഒക്ടോബർ 17 ന് വ്യാഴാഴ്ച രാവിലെ കോടതി ചേരും. കോടതി അനുവദിച്ച സമയത്ത് എംബസി ഉദ്യോഗസ്ഥരും, പ്രതിഭാഗം വക്കീലും, റഹീമിന്റെ കുടുംബപ്രതിനിധിയും റിയാദ് ക്രിമിനൽ കോടതിയിൽ ഹാജരാകും. അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി ഭാരവാഹികൾ പറഞ്ഞു.

വാദി ഭാഗത്തിന് ദിയാ ധനം നൽകിയതോടെ സ്വകാര്യ അവകാശമായിരുന്ന വധ ശിക്ഷ റദ്ദ് ചെയ്തിരുന്നു. ഇനി പബ്ലിക് റൈറ്റ്സിലാണ് കോടതി വിധിയുണ്ടാകേണ്ടത്. 18 വർഷത്തിലധികം തടവ് ശിക്ഷ അനുഭവിച്ചതിനാൽ പബ്ലിക് റൈറ്റ്സിലെ പരമാവധി ശിക്ഷ പൂർത്തിയായിട്ടുണ്ട്. ഇനി മോചന ഉത്തരവാണ് ഉണ്ടാകുക എന്നാണ് പ്രതീക്ഷി ക്കുന്നത്. ഒക്ടോബർ 17 കേസിന്‍റെ നിർണ്ണായക ദിനമാണ്.

കഴിഞ്ഞ ദിവസം സഹായ സമിതി സ്റ്റിയറിംഗ് കമ്മിറ്റി പുതിയ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചിരുന്നു. അടുത്ത കോടതി സിറ്റിങ്ങിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ അബ്ദുൽ റഹീമിന്റെ വക്കീൽ ഒസാമ അൽ അമ്പർ, റഹീമിന്റെ കുടുംബപ്രതിനിധി സിദ്ധിക്ക് തുവ്വൂർ എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ചെയർമാൻ സിപി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോഡിനേറ്റർ ഹർഷദ് ഫറോക്ക്, വൈസ് ചെയർമാൻ മുനീബ് പാഴൂർ എന്നിവർ പറഞ്ഞു.

റഹീം മോചനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉയർന്ന് വരുന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ സമയം ആയിട്ടില്ലെന്നും റഹീം പുറത്തിറങ്ങുക എന്ന ലക്ഷ്യം തെറ്റി ക്കുന്ന ഒരുതരം വിവാദങ്ങൾക്കും തൽക്കാലം ചെവി കൊടുകുന്നില്ലെന്നും സഹായ സമിതി നേതാക്കള്‍ പറഞ്ഞു സമിതി പറഞ്ഞു.

റഹീമിന്റെ മോചന ഉത്തരവ് കിട്ടിയാൽ ഉടൻ ജനകീയ സമിതി വിളിച്ചു തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും സമിതിക്ക് മുന്നിൽ വിവരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യരക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, ഷകീബ് കൊളക്കാടൻ, സുരേന്ദ്രൻ കൂട്ടായി, നൗഫൽ പാലക്കാടൻ എന്നിവർ പങ്കെടുത്തു.


Read Previous

പ്രധാനമന്ത്രിക്ക് ആരോഗ്യവും ദീർഘായുസും നേരുന്നു’; ആശംസകളുമായി രാഹുൽ ഗാന്ധി

Read Next

ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ദേവസ്വം ബെഞ്ച് അധികാരം കവര്‍ന്നെടുക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »