കഴിഞ്ഞവർഷം വാഹന അപകടത്തില്‍ സൗദിയില്‍ പൊലിഞ്ഞത് നാലായിരത്തിലധികം ജീവനുകൾ; ഒരു ലക്ഷത്തിലധികം വാഹനാപകടങ്ങൾ, ഏറ്റവും കൂടുതല്‍ റിയാദില്‍, പുറത്തുവന്നത് കഴിഞ്ഞവർഷത്തെ കണക്കുകൾ.


റിയാദ്: കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 105,065 ട്രാഫിക് അപകടങ്ങളെന്ന് റിപ്പോർട്ട്. അതില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായത് സൗദിയുടെ തലസ്ഥാന നഗരം ഉള്‍ക്കൊള്ളുന്ന റിയാദ് ഗവര്‍ണറേറ്റില്‍. സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിയാദ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മക്കയിലാണ്

റിയാദിലെ സൗദി റെഡ് ക്രസന്റിന് സമര്‍പ്പിച്ച വാഹനാപകട റിപ്പോര്‍ട്ടുകളുടെ എണ്ണം 30,719 ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ അപകടങ്ങളുടെ 29 ശതമാനമാണിത്. രാജ്യത്തിന്റെ മറ്റ് ഒമ്പത് മേഖലകളിലെ അപേക്ഷിച്ച് ഇത് ഏറെ കൂടുതലാണെന്ന് അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

റിയാദ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിശുദ്ധ നഗരമായ മക്കയിലാണ്. 28,687 അപകടങ്ങളാണ് ഇവിടെയുണ്ടായത്. കിഴക്കന്‍ പ്രവിശ്യയില്‍ 12,933, തെക്ക് പടിഞ്ഞാറ് അസീറില്‍ 7,792, മദീനയില്‍ 6,250 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ അപകടങ്ങള്‍. നോര്‍ത്തേണ്‍ ബോര്‍ഡേഴ്സ് റീജിയനില്‍ 867 വാഹനാപകടങ്ങള്‍ മാത്രമണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് ആകെ അപകടങ്ങളുടെ ഒരു ശതമാനം മാത്രമാണ്.

സമീപ വര്‍ഷങ്ങളില്‍ റോഡ് അപകടങ്ങള്‍ തടയുന്നതിനായി സൗദി അധികൃതര്‍ റോഡ് നടപടികളും ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകളും കര്‍ശനമാക്കി യതിന്റെ അടിസ്ഥാനത്തില്‍ വാഹനാപകട നിരക്കുകള്‍ കുറഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്ത് വാഹനാപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ 40 ശതമാനത്തിലധികം കുറഞ്ഞുവെന്ന് സമീപകാല ഔദ്യോഗിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

2014ല്‍ 7,486 പേര്‍ വിവിധയിടങ്ങളിലുണ്ടായ റോഡപകടങ്ങളില്‍ മരിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 4,423 പേരായി മരണസംഖ്യ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയ റിപ്പോര്‍ട്ട് ഉദ്ധരിച്ച് സൗദി പത്രമായ അല്‍ യൗം റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവില്‍ ട്രാഫിക് അപകടങ്ങളുടെ ഫലമായുണ്ടാകുന്ന പരിക്കുകള്‍ 33 ശതമാനത്തിലധികം കുറഞ്ഞു. 2014ല്‍ 35,843 പേര്‍ക്ക് അപകടങ്ങളിൽ പരിക്കേറ്റിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം 24,002 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ പരിക്കേറ്റത്. 2023ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ട്രാഫിക് അപകടങ്ങളില്‍ നിന്നുള്ള മരണങ്ങള്‍ 50 ശതമാനവും പരിക്കുകള്‍ 35 ശതമാനവും കുറഞ്ഞതായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജെല്‍ പറഞ്ഞു.


Read Previous

സൗദി അറേബ്യയില്‍ കാര്‍ സ്റ്റണ്ടുകള്‍ നിയമവിരുദ്ധം, ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും പോലുള്ള എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങളുടെ ദൗത്യത്തിന് തടസ്സം സൃഷ്ടിച്ചാല്‍ കനത്ത പിഴ

Read Next

തൃശൂരില്‍ വോട്ടുകള്‍ ബിജെപി കൊണ്ടുപോയത് നമ്മുടെ വിദ്വാന്മാര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല; സ്റ്റിയറിങ്ങും നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടി’; തൃശൂരില്‍ നിന്നും ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടതെന്ന് കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »