വൈകുന്തോറും മങ്ങലേൽക്കുന്നത് എൽഡിഎഫിന്; എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റണം; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സിപിഐ


തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആര്‍ കുമാറിനെ മാറ്റണമെന്ന് സിപിഐ. അജിത് കുമാര്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ജനകീയ സര്‍ക്കാരിന്റെ ജനപക്ഷ നിലപാടിനെ മനസിലാക്കാ ത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. സിപിഐ ദേശീയ നിർവാഹ സമിതി അംഗമായ പ്രകാശ് ബാബു പാർട്ടി മുഖപത്രമായ ജനയു​ഗത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.

ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെ ന്നറിയണമെന്ന് പ്രകാശ് ബാബു പറഞ്ഞു. കൂടിക്കാഴ്ച ഔദ്യോഗികമോ വ്യക്തിപരമോ എന്നാണ് സിപിഐ ഉയര്‍ത്തുന്ന ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്കു ണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു. കുറഞ്ഞപക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്ത രവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങള്‍ അറിയിക്കേണ്ടതാണ്. അതിന് അജിത് കുമാര്‍ തയ്യാറായില്ലെങ്കില്‍ സ്ഥാനത്തു നിന്ന് മാറ്റുകയാണ് വേണ്ടതെന്നും പ്രകാശ് ബാബു പറഞ്ഞു.

പ്രകാശ് ബാബുവിന്റെ ലേഖനത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമ കൃഷ്ണനും രംഗത്തെത്തി. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനാ ണെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. പ്രകാശ് ബാബു പറഞ്ഞതില്‍ തെറ്റില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.


Read Previous

മലപ്പുറത്ത് 7 പേര്‍ക്ക് നിപ ലക്ഷണങ്ങള്‍, 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്, എം പോക്സ്: സമ്പർക്ക പട്ടികയിൽ 23 പേർ, കൂടെ യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞു

Read Next

പിവി അന്‍വറിന്‍റെ വെളിപ്പെടുത്തല്‍; എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »