ജപ്പാനില്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജകുടുംബത്തില്‍ ഒരാണ്‍തരിക്ക് പ്രായപൂര്‍ത്തി ആയിരിക്കുന്നുവത്രേ!. രാജകുമാരന് കഴിഞ്ഞ ദിവസം പതിനെട്ട് തികഞ്ഞു. പ്രാണികളെ പ്രണയിക്കുന്ന ഹിസാഹിതോ.


ടോക്കിയോ: ജപ്പാന്‍ രാജകുടുംബത്തില്‍ നിന്ന് നാഴികല്ലായ ഒരു വാര്‍ത്ത പുറത്ത് പുറത്ത് വന്നിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുത്ത് ആഘോഷി ക്കുന്നുമുണ്ട്. എന്താണ് ആ വാര്‍ത്തയെന്നല്ലേ?. രാജ്യത്ത് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജകുടുംബത്തില്‍ ഒരാണ്‍തരിക്ക് പ്രായപൂ ര്‍ത്തി ആയിരിക്കുന്നുവത്രേ!. ഭാവിയില്‍ രാജ്യത്തിന്‍റെ ചക്രവര്‍ത്തിപദം അലങ്കരി ക്കേണ്ട രാജകുമാരന് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പ്രായപൂര്‍ത്തിയായത്. രാജ കുമാരന്‍ ഹിസാഹിതോയ്ക്ക് കഴിഞ്ഞ ദിവസം പതിനെട്ട് തികഞ്ഞു.

രാജകുമാരന്‍ മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞായിരുന്നപ്പോള്‍ (AP)

നാല് പതിറ്റാണ്ടിനിടെ രാജകുടുംബത്തില്‍ പതിനെട്ട് കടക്കുന്ന ആദ്യ ആണ്‍തരിയെന്ന ബഹുമതിയാണ് ഇതോടെ ഹിസാഹിതോയ്ക്ക് സ്വന്തമായിരിക്കുന്നത്. ജപ്പാന്‍ ചക്ര വര്‍ത്തി നരുഹിതോയുടെ അനന്തരവനാണ് ഹിസാഹിതോ. ഒരു സഹസ്രാബ്‌ദ ത്തിലേറെയായി രാജ്യം ഭരിക്കുന്ന കുടുംബത്തില്‍ ചില നിലനില്‍പ്പ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. രാജ്യത്ത് മറ്റെല്ലായിടത്തും ഉള്ളപോലെ തന്നെ വേഗത്തില്‍ പ്രായമാകുക, ജനസംഖ്യയില്‍ ഇടിവുണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ രാജകുടുംബ ത്തെയും ബാധിച്ചു.

നിലവിലെ ചക്രവര്‍ത്തിയും കുടുംബവും (AP)

ഹിസാഹിതോയുടെ പിതാവും കിരീടാവകാശിയുമായ അകിഷിനോയാണ് രാജകുടും ബത്തില്‍ ഏറ്റവും ഒടുവില്‍ പതിനെട്ട് കടന്ന പുരുഷന്‍. 1985ലാണ് അദ്ദേഹത്തിന് പതിനെട്ട് തികഞ്ഞത്. പതിനേഴ്‌ പ്രായപൂര്‍ത്തിയായവരുള്ള രാജകുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഹിസാഹിതോ. ഇതില്‍ പ്രായപൂര്‍ത്തി യായ പുരുഷന്‍മാരുടെ എണ്ണം കേവലം നാല് മാത്രമാണ്. ജപ്പാനിലെ അവസാനത്തെ അനന്തരാവകാശിയെന്ന ബഹുമതി ഹിസാഹിതോ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുക യാണ്.

രാജ്യത്ത് വനിതകളെ ചക്രവര്‍ത്തിനി പദത്തിലേക്ക് പരിഗണിക്കുന്നില്ല. സ്‌ത്രീകളെ പരിഗണിക്കാതെ എങ്ങനെ രാജപിന്തുടര്‍ച്ച ഉറപ്പാക്കാമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ പുരോഗമിക്കുകയാണ്.

1947ലെ രാജകുടുംബ നിയമം യുദ്ധത്തിന് മുന്‍പുള്ള യഥാസ്ഥിതിക മൂല്യങ്ങളെ സംരക്ഷിക്കുന്ന നയങ്ങള്‍ ആണ് മുറുകെ പിടിച്ചത്. കിരീടാവകാശികളായി പുരുഷന്‍ മാരെ മാത്രം പരിഗണിക്കുക, സാധാരണക്കാരെ വിവാഹം കഴിക്കുന്ന രാജകുടുംബ ത്തിലെ സ്‌ത്രീകളെ രാജകീയ പദവികളില്‍ നിന്നൊഴിവാക്കുക തുടങ്ങിയ കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നു. നരുഹിതോയുടെയും ഭാര്യ മാസാക്കോയുടെയും ഏകമകള്‍ ഐക്കോ രാജകുമാരിയെ മാത്രമാണ് പൊതുജനങ്ങള്‍ ചക്രവര്‍ത്തിനി പദത്തിലേക്ക് പിന്തുണയ്ക്കുന്നത്.

ഐക്കോ രാജകുമാരി (AP)

1947ലെ രാജകുടുംബ നിയമം യുദ്ധത്തിന് മുന്‍പുള്ള യഥാസ്ഥിതിക മൂല്യങ്ങളെ സംരക്ഷിക്കുന്ന നയങ്ങള്‍ ആണ് മുറുകെ പിടിച്ചത്. കിരീടാവകാശികളായി പുരുഷന്‍മാരെ മാത്രം പരിഗണിക്കുക, സാധാരണക്കാരെ വിവാഹം കഴിക്കുന്ന രാജകുടുംബത്തിലെ സ്‌ത്രീകളെ രാജകീയ പദവികളില്‍ നിന്നൊഴിവാക്കുക തുടങ്ങിയ കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നു. നരുഹിതോയുടെയും ഭാര്യ മാസാക്കോയുടെയും ഏകമകള്‍ ഐക്കോ രാജകുമാരിയെ മാത്രമാണ് പൊതുജനങ്ങള്‍ ചക്രവര്‍ത്തിനി പദത്തിലേക്ക് പിന്തുണയ്ക്കുന്നത്.

ഹാര്‍വാര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുള്ള ഐക്കോ മുന്‍നയതന്ത്ര ഉദ്യോഗസ്ഥ കൂടിയാണ്. എന്നാല്‍ നിലവിലെ നിയമപ്രകാരം മസാക്കോയ്ക്ക് ചക്രവര്‍ത്തിനിപദം കിട്ടില്ല. എന്നാല്‍ പിന്തുടര്‍ച്ചാവകാശ പ്രകാരം ഇവരാണ് അടുത്ത അനന്തരാവകാശി. രാജ്യത്തെ പിന്തുടര്‍ച്ച പട്ടിക ഏറെ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതാണ്.

നരുഹിതോ ചക്രവര്‍ത്തി, അദ്ദേഹത്തിന്‍റെ സഹോദരന്‍ അകിഷിനോയാണ് പിന്തുട ര്‍ച്ചാവകാശി. അകിഷിനോയുടെ മകന്‍ ഹിസാഹിതോ തൊട്ടടുത്ത അനന്തരാവകാശി എന്നിങ്ങനെയാണ് ജപ്പാനിലെ രാജകുടുംബത്തിലെ പിന്തുടര്‍ച്ചാവകാശം പോകുന്നത്. ഐക്കോ ജനിച്ചപ്പോള്‍ ചക്രവര്‍ത്തിനി പദം അനുവദിക്കുന്ന ഒരു നിര്‍ദ്ദേശം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ 2006ല്‍ ഹിസാഹിതോ പിറന്നതോടെ ഇത് അലമാരയില്‍ ഭദ്രമായി വച്ച് പൂട്ടി.


Read Previous

പിവി അന്‍വറിന്‍റെ വെളിപ്പെടുത്തല്‍; എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

Read Next

സൗദി ദേശീയദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ വിവിധ ആഘോഷ പരിപാടികൾക്ക് തുടക്കം; സെപ്തംബർ 27വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »