പ്രതീക്ഷയോടെ ശ്രുതി ജീവിതത്തിലേക്ക്; ഒറ്റയ്ക്കാവില്ല, സഹോദരനെ പോലെ കൂടെ നിന്ന് ടി സിദ്ദിഖ് എംഎൽഎ


കൽപറ്റ: ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയുമടക്കം ഉറ്റവരും പിന്നീട് വാഹനാപകടത്തിൽ ഭാവിവരൻ ജെൻസനെയും നഷ്ടപ്പെട്ട ശ്രുതി ജീവിത ത്തിലേക്ക് മടങ്ങുന്നു. അപകടത്തെ തുടർന്ന് കാലിന് ​ഗുരുതരമായി പരിക്കേറ്റ ശ്രുതിയെ പത്തു ദിവസത്തിന് ശേഷം കൽപറ്റ അമ്പിലേരിയിലെ വാടകവീട്ടിലേക്ക് മാറ്റി. ശ്രുതിയുടെ കാലിൽ എക്സറ്റണൽ ഫിക്ലേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. വാക്കർ ഉപയോ​ഗിച്ച് നടക്കാമെങ്കിലും ചികിത്സ തുടരണം.

ശ്രുതി ഒറ്റയ്ക്കാവില്ലെന്നും സഹോദരനായി എന്നും കൂടെയുണ്ടാവുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് ശ്രുതിയെ വീട്ടിലെത്തിച്ചത്. വാടകവീട്ടിൽ ശ്രുതിക്കായി പ്രത്യേക കിടക്കയും സ്ട്രെച്ചറുമൊക്കെയൊരുക്കിയിട്ടു ണ്ടെന്ന് സിദ്ദിഖ് അറിയിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി ശ്രുതി ഒരു ലാപ് ടോപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ശനിയാഴ്ച തന്നെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമലയുടെ ഉയർത്തെഴുന്നേൽപ്പിന്റെ മുഖമാണ് ശ്രുതിയെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

തനിക്കൊരു കുറവും വരുത്താതെ എല്ലാം നല്ലതുപോലെ നോക്കിയെന്നും സഹോദ രനെ പോലെയാണ് ടി സിദ്ദിഖ് കൂടെ നിന്നതെന്നും ശ്രുതി പറഞ്ഞു. ശ്രുതിയുടെ അച്ഛന്റെ രണ്ടു സഹോദരങ്ങളും കുടുംബമടക്കം അപകടത്തിൽ മരണപ്പെട്ടിരുന്നു. ശ്രുതിയും പിതൃസഹോദരങ്ങളുടെ മക്കളായ ലാവണ്യ, അനൂപ്, അരുൺ എന്നിവരാണ് ദുരന്തത്തിൽ അവശേഷിച്ചത്. ഇവരാണ് ശ്രുതിക്കൊപ്പം വാടകവീട്ടിൽ ഉള്ളത്. ആശുപത്രിയിൽ ചികിത്സയിൽ ഇളവുകൾ നൽകിയിരുന്നു. ശേഷിച്ച തുക ലോക്സഭ പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധിയാണ് അടച്ചത്.


Read Previous

33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ലാറ്റ് പത്തുദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് വിറ്റു, ഇത് എന്ത് മാജിക്?; അജിത്കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി വി അന്‍വര്‍

Read Next

പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനം, അദ്ദേഹത്തിന്റെ പക്കല്‍ തെറ്റില്ല’; അന്‍വറെ തള്ളി മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »