
റിയാദ് : സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി മുൻ ലോക്സഭാ അംഗം,സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളിൽ പ്രവർത്തിച്ച എംഎം ലോറൻസിന്റെ വിയോഗത്തിൽ കേളി രക്ഷാധികാരി സമിതി അനുശോചിച്ചു.
അടിച്ചമർത്തപ്പെട്ട തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായും,അടിസ്ഥാന വര്‍ഗ്ഗങ്ങളെ സംഘടിപ്പിക്കുന്നതിന്നും ചൂഷിത വര്‍ഗ്ഗത്തിന്റെ മനുഷ്യാ വകാശങ്ങള്‍ സ്ഥാപിക്കാനുള്ള പോരാട്ടത്തിൽ കൊടിയ മർധനങ്ങളും ദീർഘകാലം ജയിൽ വാസവും അനുഭവിക്കേണ്ടി വന്നിട്ടുള്ള അദ്ദേഹം ഒരു ഉത്തമ പോരാളിയായിരുന്നു.
നിശ്ശബ്ദമായി പണിയെടുത്തിരുന്ന തോട്ടിത്തൊഴിലാളികള്ക്കും ശബ്ദം ഉണ്ടെന്നും അവരില്‍ അഭൂതപൂര്‍വ്വമായ ഐക്യമുണ്ടെന്നും മാലോകരെ അറിയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ത്യാഗോജ്വലമാണെന്നും കേളി കലാസാംസകാരിക വേദി രക്ഷാധികാരി സമിതി ഇറക്കിയ അനുശോചനകുറിപ്പിൽ പറഞ്ഞു