റിയാദ് മലപ്പുറം ജില്ല കെഎംസിസി സൗദി ദേശീയ ദിനാഘോഷം നടത്തി


റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി ദേശീയ ദിനം ആഘോഷിച്ചു .സൗദിയുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിച്ചു മുന്നോട്ട് പോകുന്ന ചടങ്ങാണ് ബത്ഹ കെഎംസിസി ഓഫീസിൽ നടന്നത്. മലപ്പുറം ജില്ല പ്രസിഡന്റ്‌ ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ച തൊണ്ണൂറ്റി നാലാമത് സൗദി ദേശീയ ദിനാഘോഷ പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിപി മുസ്തഫ ഉൽഘാടനം ചെയ്തു.

കേക്ക് മുറിച്ചും പായസ വിതരണം നടത്തിയും പ്രവർത്തകർ ആഘോഷ പൂർവ്വം ദേശീയ ദിനമാഘോഷിച്ചു.മറ്റു കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര,ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്,ഭാരവാഹികളായ ശാഫി മാസ്റ്റർ തുവൂർ ,സിറാജ് മേടപ്പിൽ മലപ്പുറം ജില്ലാ ചെയർമാൻ ശാഫി മാസ്റ്റർ ചിറ്റത്തുപാറ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ വെച്ച് പ്രാവസത്തിന് താൽക്കാലിക വിരാമം കുറിച്ച റിയാദ് കെഎംസിസി കൊണ്ടോട്ടി മണ്ഡലം ട്രഷറർ ബഷീർ ചുള്ളിക്കോടിനുള്ള റിയാദ് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റിയുടെ സ്നേഹാദരം സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിപി മുസ്തഫ കൈമാറി. റിയാദ് കെഎംസിസി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ശിഹാബ് തങ്ങൾ കുറുവ നന്ദിയും പറഞ്ഞു.

സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ്‌ കൽപകഞ്ചേരി, മലപ്പുറം ജില്ലാ ഭാരവാഹികളായ മുനീർ വാഴക്കാട്,സഫീർ കരുവാരകുണ്ട്,ഷരീഫ് അരീക്കോട്,സലാം മഞ്ചേരി,മജീദ് മണ്ണാർമല,നൗഫൽ താനൂർ, ശകീൽ തിരൂർക്കാട്,മൊയ്‌ദീൻ കുട്ടി പൊന്മള, ഷബീറലി വള്ളിക്കുന്ന് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ റിയാദ് ദേശിയദിനാഘോഷം സംഘടിപ്പിച്ചു

Read Next

മിഡില്‍ ഈസ്റ്റ് അശാന്തം: ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 24 കുട്ടികൾ ഉൾപ്പെടെ 356 പേർ കൊല്ലപ്പെട്ടു, 1,246 ലേറെ പേര്‍ക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »