ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടി; നിര്‍മലാ സീതാരാമനെതിരെ എഫ്‌ഐആര്‍


ബംഗളൂരു: ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബംഗളൂരു പ്രത്യേക കോട തിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. നിര്‍മലാ സീതാരാമനും മറ്റുള്ളവരും ചേര്‍ന്ന് ഇലക്ടറല്‍ ബോണ്ടുകളുടെ മറവില്‍ കൊള്ളയടിക്കാന്‍ റാക്കറ്റുകള്‍ രൂപീകരി ക്കുന്നുവെന്ന് ആരോപിച്ച് ജനാധികാര സംഘര്‍ഷ സംഘതനിലെ(ജെഎസ്പി) ആദര്‍ശ് അയ്യരാണ് പരാതി നല്‍കിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് സമ്മര്‍ദ്ദ തന്ത്രമാക്കി, ആയിരക്കണ ക്കിന് ബോണ്ടുകള്‍ വാങ്ങാന്‍ കോര്‍പ്പറേറ്റുകളെ നിര്‍ബന്ധിച്ചുവെന്നാണ് പരാതിയിലെ ആരോപണം. ഈ ഇലക്ടറല്‍ ബോണ്ടുകള്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ പണമാക്കി മാറ്റി. നിര്‍മലയും മറ്റു ബിജെപി നേതാക്കളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അനധി കൃത ഫണ്ട് ശേഖരിക്കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു.

ബംഗളൂരുവില്‍ നല്‍കിയ പരാതിയില്‍ നിര്‍മലാ സീതാരാമന്‍ മാത്രമല്ല, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ബിജെപി കര്‍ണാടക മുന്‍ അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, പാര്‍ട്ടിയുടെ നിലവിലെ സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്ര എന്നിവരെയും പേരെടുത്തു പറയുന്നു. നഗരത്തിലെ തിലക്നഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐ ആര്‍ ജിസ്റ്റര്‍ ചെയ്തത്. കൊള്ളയടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Read Previous

മൂന്ന് ലൈംഗിക ആരോപണം ഉടന്‍ വരും, വിളിച്ചത് നടിയുടെ അഭിഭാഷകന്‍’; ഡിജിപിക്ക് പരാതി നല്‍കി ബാലചന്ദ്രമേനോന്‍

Read Next

ആർക്കൊപ്പം നിൽക്കരുത് എന്നതിന് അൻവറിന്റെ ഈ അനുഭവം പലർക്കും ഒരു പാഠമാവട്ടെ; വി.ടി. ബൽറാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »