വിസ, തൊഴില്‍, അതിര്‍ത്തി നിയമലംഘനം: സൗദിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 11,894 വിദേശികളെ, നിയമ ലംഘകരെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന.


റിയാദ്: രാജ്യത്തെ വിസ, തൊഴില്‍, അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് 11,894 വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടിക്കപ്പെട്ട് താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ കഴിയുന്നവരെയാണ് കഴിഞ്ഞ ആഴ്ച സൗദി അധികൃതര്‍ പുറത്താക്കിയതെന്ന് മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നിരവധി പേര്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, നിയമ ലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ നാനാഭാഗങ്ങ ളിലെ താമസ ഇടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 15,324 പ്രവാസികളെ പിടികൂടിയതായും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തിന്റെ താമസ നിയമങ്ങള്‍ ലംഘിച്ച 9,235 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 3,772 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 2317 പേരുമാണ് ഈ കാലയളവില്‍ പിടിയിലായത്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ 20,000ത്തിലേറെ പേര്‍ പിടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ആഴ്ച പിടിക്കപ്പെട്ടവരുടെ എണ്ണം 15,000മായി കുറഞ്ഞിട്ടുണ്ട്. 1226 പേരാണ് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. അവരില്‍ 51 ശതമാനം എത്യോപ്യക്കാരും 48 ശതമാനം യമനികളും ബാക്കി ഒരു ശതമാനം മറ്റു രാജ്യക്കാരുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമവിരുദ്ധമായി രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിച്ച 116 പേരെയും സുരക്ഷാ സേനകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.


Read Previous

സൗദിയിലും യുഎഇയിലും കനത്ത മഴ; ജനജീവിതത്തെ സാരമായി ബാധിച്ചു, കൊടുങ്കാറ്റ് തുടരുമെന്ന് അറിയിപ്പ്

Read Next

ഉടന്‍ രാജ്യം വിടണം; ലബനനിലുള്ള പൗരന്മാർക്ക് നിർദേശവുമായി കുവൈത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »