Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം; അജിത് കുമാറിനെ മാറ്റണം; എഡിജിപിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്.


തിരുവനന്തപുരം:എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ ഡിജിപി ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അജിത് കുമാര്‍ സ്ഥാനത്തുതുടരുമോയെന്ന കാര്യത്തില്‍ നാളെ അന്തിമതീരുമാനം ഉണ്ടായേ ക്കും. അതിനിടെ എകെജി സെന്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമ്മേളന ത്തിന് മുന്‍പായി അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണ മെന്ന ആവശ്യം സിപിഐ ആവശ്യപ്പെട്ടിരുന്നു. മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം രൂപീകരിച്ചിരുന്നു. അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാനതീയതി ഇന്നാണ്. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ പദവിയില്‍നിന്ന് മാറ്റാം എന്നാണ് മുഖ്യമന്ത്രിയെടുത്ത നിലപാട്. അതേ നിലാപാട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മാധ്യമ ങ്ങളോട് പറഞ്ഞത്.

ഷെയ്ക് ദര്‍വേഷ് സാഹിബ്, ജി.സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂ ദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരാണ് അന്വേഷണം നടത്തിയത്.

പോലീസ് തലപ്പത്തെ രണ്ടാമന്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എഡിജിപി ക്കെതിരെ നടപടി എടുക്കാത്തതില്‍ എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

2023 മെയ് 22 നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയു മായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂണ്‍ 2 ന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകള്‍ നടന്നത്. എന്നാല്‍ ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമെന്നായി രുന്നു അജിത് കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.


Read Previous

ആരോപണങ്ങള്‍ നിഷേധിച്ച് മനാഫ്. ലോറിക്ക് അര്‍ജുന്റെ പേരിടും; തെറ്റ് ചെയ്‌തെങ്കില്‍ എന്നെ കല്ല് എറിഞ്ഞുകൊല്ലാം; ഒരുരൂപ പോലും പിരിച്ചിട്ടില്ലെന്ന് ലോറി ഉടമ മനാഫ്

Read Next

തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു’; മനാഫ്, മല്‍പെ എന്നിവര്‍ക്കെതിരെ കേസെടുത്തുവെന്ന് കാര്‍വാര്‍ എസ്പി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »