Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷ ഭരിതം; വമ്പന്‍മാര്‍ നേര്‍ക്കുനേര്‍: സൈനിക, ആയുധ കരുത്തില്‍ മുന്നിലാര്?… ഇസ്രയേലോ, ഇറാനോ? അമേരിക്കയും ബ്രിട്ടനും ഇസ്രയേലിനൊപ്പം. ഹമാസും ഇസ്ലാമിക് ജിഹാദും ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളും ഇറാനൊപ്പം കട്ടക്ക്, റഷ്യയും ചേരാം! യുദ്ധഭീതിയില്‍ പശ്ചിമേഷ്യ.


ഇസ്രയേലിന് നേരെയുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണവും തിരിച്ചടി നല്‍കുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പും പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കിയിരിക്കുകയാണ്. ഇറാന്റെ മിസൈല്‍ ആക്രമണത്തെ അപലപിച്ച അമേരിക്കയും ബ്രിട്ടനും ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തിന് പിന്തുണയുമായി നെതന്യാഹുവിനൊപ്പമുണ്ട്.

ഇറാനുമായി അടുത്തയിടെ വ്യാപാര ബന്ധം ഊര്‍ജിതമാക്കിയ ഇന്ത്യ ഈ വിഷയത്തില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കാതെ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാനാണിട. ഇറാനെ പിന്തുണയ്ക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്. ഉക്രെയ്ന്‍ ആക്രമണ ത്തില്‍ ബാലിസ്റ്റിക് മിസൈലുകളടക്കം നല്‍കി റഷ്യയ്ക്കൊപ്പം നിലകൊള്ളുന്ന ഇറാനെ പുടിന്‍ തള്ളാനുള്ള സാധ്യതയും കുറവാണ്.

മാത്രമല്ല, ഇറാന്റെ പിന്തുണയോടെ ഇസ്രയേലിനെതിരെ ഏറ്റുമുട്ടല്‍ തുടരുന്ന ഗാസയിലെ ഹമാസും പാലസ്തീന്‍ ഇസ്ലാമിക് ജിഹാദും ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളും ഇറാനൊപ്പം കട്ടയ്ക്ക് നിലകൊള്ളുന്നുണ്ട്. ഇസ്രയേല്‍-ഇറാന്‍ പോരാട്ടം കനത്താല്‍ ആദ്യം രൂപപ്പെടുന്ന രണ്ട് വ്യത്യസ്ത ചേരി ഇപ്രകാരമായിരിക്കും. യുദ്ധം ശക്തമായാല്‍ കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രയേലിനൊപ്പവും ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇറാനൊപ്പവും ചേരാം.

ആയുധ ശേഖരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും സൈനിക ശക്തിയില്‍ ഇറാനാണ് മുന്നില്‍. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇറാന്റെ സായുധ സേനയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സേന. കുറഞ്ഞത് 5,80,000 സജീവ ഭടന്‍മാരും ഏകദേശം രണ്ട് ലക്ഷത്തിലധികം പരിശീലനം ലഭിച്ച റിസര്‍വ് ഉദ്യോഗസ്ഥരും പരമ്പരാഗത സൈന്യത്തിലും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലുമായുണ്ട്.

അതേസമയം ഇസ്രയേലിന് സൈന്യത്തിലും നാവിക സേനയിലും അര്‍ധ സൈനിക വിഭാഗത്തിലുമായി 1,69,500 സജീവ സൈനികരാണുള്ളത്. 4,65,000 പേര്‍ റിസര്‍വ് സൈനികരാണ്. അര്‍ധ സൈനിക വിഭാഗത്തിന്റെ ഭാഗമായി മറ്റൊരു 8000 പേരുമുണ്ട്.

ഇരു രാജ്യങ്ങളുടെയും സൈനിക ശക്തി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് രാജ്യങ്ങളി ലെയും ജനസംഖ്യയും പരാമര്‍ശിക്കേണ്ടതുണ്ട്. ഇസ്രയേലിനേക്കാള്‍ പത്തിരട്ടി അധികമാണ് ഇറാന്റെ ജനസംഖ്യ. ഗ്ലോബല്‍ ഫയര്‍ പവറിന്റെ 2024 സൂചിക പ്രകാരം ഇറാന്റെ ജനസംഖ്യ 8,75,90,873 ആണ്. എന്നാല്‍ ഇസ്രയേലിന്റേത് 90,43,387 മാത്രവും. പക്ഷേ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്രയേലാണ് കൂടുതല്‍ തുക ചെലവാക്കു ന്നത്. ഗ്ലോബല്‍ ഫയര്‍ പവര്‍ സൂചിക പ്രകാരം ഇസ്രയേലിന്റെ പ്രതിരോധ ബജറ്റ് 24 ബില്യണ്‍ ഡോളറാണ്. ഇറാന്റേത് 9.95 ബില്യണ്‍ ഡോളറും.

മനുഷ്യ ശക്തിയില്‍ ഇറാന്‍ ഇസ്രയേലിനെ മറികടക്കുമെങ്കിലും ആയുധ ശേഖരത്തില്‍ ഇസ്രയേലാണ് മുന്നില്‍. വ്യോമ സൈനിക ശക്തിയില്‍ കരുത്തരാണ് ഇസ്രയേല്‍. ഗ്ലോബല്‍ ഫയര്‍ പവര്‍ സൂചിക പ്രകാരം ഇസ്രയേലിന് സ്വന്തമായി 612 വിമാനങ്ങളാണു ള്ളത്. ഇറാന്റെ പക്കലുള്ളത് 551 ഉം. എഫ്-15, എഫ്-16, എഫ്-35 തുടങ്ങിയ അത്യാധുനിക യുദ്ധ വിമാനങ്ങള്‍ ഇസ്രയേലിന്റെ വ്യോമ സേനയില്‍ ഉള്‍പ്പെടുന്നു. അയണ്‍ ഡോം, ഡേവിഡ്സ് സ്ലിങ്, ആരോ പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇസ്രയേലി നുണ്ട്.

എന്നാല്‍ മിസൈല്‍ ശേഖരത്തില്‍ ഇറാനാണ് കേമന്‍. പശ്ചിമേഷ്യയില്‍ ഏറ്റവുമധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമുള്ളത് ഇറാന്റെ ആയുധ ശേഖരങ്ങളി ലാണെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ക്രൂയിസ് മിസൈലുകളും ആന്റി ഷിപ്പ് മിസൈലുകളും 2,000 കിലോ മീറ്റര്‍ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടുന്നു. ഇസ്രയേല്‍ ഉള്‍പ്പെടെ ഏത് ലക്ഷ്യത്തിലും ചെന്നെത്താനുള്ള ശേഷിയും ദൂര പരിധിയും ഇവയ്ക്കുണ്ട്.

കര ശക്തിയിലും ഇറാനാണ് മുന്നില്‍. ഇസ്രയേലിന്റെ കൈവശം 1,370 ടാങ്കുകളുള്ള പ്പോള്‍ ഇറാന് 1,996 ടാങ്കുകളുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച രീതിയില്‍ രൂപകല്‍പന ചെയ്യപ്പെട്ടതും ആയുധ ശേഖരവുമുള്ള ടാങ്കുകളാണ് ഇസ്രയേലിനുള്ളത്. യുദ്ധക്കപ്പലുകളുടെ എണ്ണത്തിലും ഇറാന് മുന്‍തൂക്കമുണ്ട്. ഇസ്രയേലിന് 67 എണ്ണമുളള പ്പോള്‍ ഇറാന് 101 യുദ്ധക്കപ്പലുകളുണ്ട്. കൂടാതെ 19 അന്തര്‍ വാഹിനികളുമുണ്ട്. ഇസ്രയേലിന് ആകെ അഞ്ച് അന്തര്‍വാഹിനികളാണുള്ളത്.

എന്നാല്‍ ആണവ ശക്തിയില്‍ ഇസ്രയേലാണ് കരുത്തര്‍. സ്റ്റോക്ക്ഹോം ഇന്റര്‍നാഷ ണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇസ്രയേലിന് ഏകദേശം 80 ആണവായുധങ്ങളുണ്ട്. മാത്രമല്ല, യുദ്ധ തന്ത്രങ്ങള്‍ മെനയുന്നതിലും തങ്ങളുടെ ഓപ്പറേഷന്‍ ഞൊടിയിടയില്‍ നടപ്പാക്കുന്നതിലും ഇസ്രയേലിനൊപ്പം വരുന്ന മറ്റൊരു രാജ്യവുമില്ല എന്നതും അവരുടെ കരുത്താണ്. അതേസമയം തങ്ങള്‍ക്ക് ആണവായു ധങ്ങള്‍ ഇല്ലെന്നാണ് ഇറാന്റെ അവകാശ വാദമെങ്കിലും യുറേനിയം സമ്പുഷ്ടീകരണം ധാരാളമായി നടക്കുന്ന രാജ്യത്ത് ആണവായുധങ്ങളുണ്ടന്നാണ് അന്താരാഷ്ട്ര യുദ്ധ നിരീക്ഷകരുടെ അനുമാനം.


Read Previous

തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു’; മനാഫ്, മല്‍പെ എന്നിവര്‍ക്കെതിരെ കേസെടുത്തുവെന്ന് കാര്‍വാര്‍ എസ്പി

Read Next

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ കടുത്ത ആശങ്കയുമായി ഇന്ത്യ, യു.എന്‍ രക്ഷാ സമിതി ന്യൂയോര്‍ക്കില്‍ ഇന്ന് അടിയന്തിര യോഗം ചേരും, ഇസ്രയേലിന് പിന്തുണ നല്‍കാന്‍ യു.എസ് സൈന്യത്തോട് പ്രസിഡന്റ് ജോ ബൈഡന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »