മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്‍; ദുരൂഹത; അന്വേഷണം


പൂനെ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മയെ പൂനെയിലെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ പ്രഭാത് റോഡിലുള്ള താരത്തിന്റെ വീട്ടില്‍ ഇന്ന് വൈകീട്ടാണ് അമ്മ മായ അശോക് അങ്കോളയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടുജോലിക്കാരിയാണ് മായ അശോക് അങ്കോളയെ ചോരയൊലിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ വിവരം പൊലീസിനെ അറിയിക്കുകയായി രുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. വീട്ടില്‍ നിന്ന് ഒരു തരത്തിലുമുള്ള ഒച്ചപ്പാടുകള്‍ കേട്ടിട്ടില്ലെന്നാണ് അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

പൊലീസ് പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിനായി ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് പറഞ്ഞു. മായ അങ്കോളയ്ക്ക് 77 വയസ്സായിരുന്നു. സലീല്‍ അങ്കോളയുടെ മുന്‍ ഭാര്യ 2013 ഡിസംബറില്‍ ആത്മഹത്യ ചെയ്തിരുന്നു.


Read Previous

സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഇല്ല; അന്‍വറിന് ദുഷ്ടലാക്ക്; മുഖ്യമന്ത്രി ചിരിച്ചാലും ഇല്ലെങ്കിലും കുറ്റം; എംവി ഗോവിന്ദന്‍; പൊലീസിന് സിപിഎം പ്രശംസ

Read Next

പിണറായിയുടെ വാദങ്ങളെല്ലാം പൊളിയുന്നു; അഭിമുഖം മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും അറിവോടെ തന്നെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »