ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : സമാധാനത്തിന്‍റെയും സ്നേഹത്തിൻ്റെയും കാരുണ്യത്തിന്റെയും സന്ദേശം മുന്നോട്ടു വെച്ച മഹത്മാഗാന്ധി താനൊരു ഹിന്ദു വിശ്വാസിയായിരിക്കുമ്പോഴും മറ്റു മതങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന മത്മാഗന്ധിയുടെ സന്ദേശം ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണെന്ന് മുൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ശ്യാം ശരൺ അഭിപ്രായപ്പെട്ടു. റിയാദിലെ ഇന്ത്യൻ എംബസിയിൽ സംഘ ടിപ്പിച്ച 155ാമത് ഗാന്ധി ജയന്തി ദിന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സൗദിയിലെ ജിബൂട്ടി സ്ഥാനപതി ദിയഉദ്ദിൻ ബമഖ്‌റാമ, യുനിസെഫ് പ്രതിനിധി അല്‍തയ്യിബ് ആദം, എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. സമകാലീന ലോകക്രമത്തില്‍ അഹിംസാ ദിനത്തിന്റെ പ്രാധാന്യവും ഗാന്ധിജി പകർന്നു നൽകിയ സന്ദേശങ്ങളുടെ പ്രസക്തിയും ചടങ്ങിൽ സംസാരിച്ചവർ ഉയർത്തികാട്ടി.

ഇന്ത്യന്‍ എംബസി സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗാന്ധിജിയുടെ സന്ദേശം ഉള്‍കൊള്ളുന്ന സ്കിറ്റ്, ദേശഭക്തി ഗാനം എന്നിവ ചടങ്ങിന്‍റെ ഭാഗമായി നടന്നു, ക്യൂബ, വെനിസ്വലെ, സൗത്ത് ആഫ്രിക്ക, മെക്‌സികോ, ലെബനോന്‍, ഡൊമിനിക് റിപ്പബ്ലിക് സ്ഥാനപതിമാര്‍ , എംബസി ഉദ്ധ്യോഗസ്ഥര്‍, ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖ വെക്തി കളും ചടങ്ങില്‍ പങ്കെടുത്തു

