ഗുട്ടറസിനെതിരായ ഇസ്രയേല്‍ നീക്കത്തെ ഇന്ത്യ പിന്തുണച്ചു; നയതന്ത്രത്തില്‍ നയം മാറ്റം


ന്യൂഡല്‍ഹി: യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെതിരായ ഇസ്ര യേല്‍ നീക്കത്തിന് പിന്തുണയുമായി ഇന്ത്യ. ഗുട്ടറസിനെ വിലക്കിയ ഇസ്രയേല്‍ നടപടി യെ അപലപിക്കുന്ന കത്തില്‍ ഇന്ത്യ ഒപ്പിട്ടില്ല. അന്റോണിയോ ഗുട്ടറസിനെ ‘പേഴ്സണല്‍ നോണ്‍ ഗ്രാറ്റ’യായി പ്രഖ്യാപിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തില്‍ കടുത്ത ആശങ്ക പകടിപ്പിക്കുന്നതാണ് കത്ത്.

യു.എന്‍ തയാറാക്കിയ കത്തില്‍ 104 രാജ്യങ്ങളും ആഫ്രിക്കന്‍ യൂണിയനും ഒപ്പിട്ടപ്പോള്‍ ഇന്ത്യ വിസമ്മതിക്കുകയായിരുന്നു. ഇന്ത്യയുടെ ഈ നീക്കം ഇസ്രയേലിനുള്ള പുര്‍ണ പിന്തുണയായായാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേലിന് ആയുധം നല്‍കുന്നതി നെതിരെ ഒരു വര്‍ഷത്തിനുള്ളില്‍ അധിനിവേശ പലസ്തീനില്‍ നിന്ന് പിന്മാറണമെ ന്നതുള്‍പ്പെടെയുള്ള പ്രമേയങ്ങളില്‍ ഇന്ത്യ വോട്ട് ചെയ്തിരുന്നില്ല.

ഒക്ടോബര്‍ ആദ്യം ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെ വേണ്ടവിധം യു.എന്‍ സെക്രട്ടറി ജനറല്‍ അപലപിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗുട്ടറസിനെ വിലക്കിയത്. ‘ഗുട്ടറസിന് ഇസ്രയേലി മണ്ണില്‍ കാലുകുത്താനുള്ള അര്‍ഹതയില്ല’ എന്നായിരുന്നു ഇസ്രയേലി വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് ഒക്ടോബര്‍ രണ്ടിന് പറഞ്ഞത്.

ഇസ്രായേലിനെതിരായ ഇറാന്‍ ആക്രമണത്തെ അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രായേലിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ലെന്ന് കാറ്റ്‌സ് വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ കൂട്ടക്കൊലയെയും ലൈംഗിക അതിക്രമങ്ങ ളെയും ഇതുവരെ അപലപിച്ചിട്ടില്ലാത്ത ഒരു സെക്രട്ടറി ജനറലാണ് ഗുട്ടറസ്. ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള ഒരു ശ്രമത്തിനും അദേഹം നേതൃത്വം നല്‍കിയിട്ടില്ല. തീവ്രവാദികള്‍ക്കും ബലാത്സംഗക്കാര്‍ക്കും പിന്തുണ നല്‍കുന്ന ഒരു സെക്രട്ടറി ജനറലാണിത്. ഗുട്ടറസ് ഉണ്ടായാലും ഇല്ലെങ്കിലും ഇസ്രായേല്‍ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നത് തുടരുമെന്നും ദേശീയ അന്തസ് ഉയര്‍ത്തിപ്പിടിക്കു മെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാന്‍, ഹമാസ്, ഹിസ്ബുള്ള എന്നിവയുമായുള്ള ഇസ്രായേലിന്റെ പോരാട്ടത്തിലുടനീളം യു.എന്‍ തലവനായ ഗുട്ടറസ് ഒരു തരത്തിലും സഹായിച്ചിട്ടി ല്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവ് അലക്സ് ഗാന്‍ഡ്‌ലര്‍ പറഞ്ഞു. എപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കുകയാണ് ഗുട്ടറസ് ചെയ്തത്. കഴിഞ്ഞ ദിവസം പോലും ഇസ്രായേലിലെ സാധാരണക്കാര്‍ക്ക് നേരെ വെടിയു തിര്‍ത്തിട്ടും അകേരമികള്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ഗുട്ടറസ് തയ്യാറായില്ലെന്നും അലക്സ് ഗാന്‍ഡ്‌ലര്‍ കുറ്റപ്പെടുത്തി.


Read Previous

സരിന്‍ നല്ല സുഹൃത്ത്, പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

Read Next

പ്രവാസികള്‍ക്ക് ആശ്വാസം; യു.എ.ഇയില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ സുപ്രധാന ഇളവുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »