കേളി ദവാദ്മി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു.


റിയാദ് : ഗൃഹാതുരത്വം തുളുമ്പുന്ന പരിപാടികളുമായി, കേളി കലാസാംസ്‌ക്കാരിക വേദി മുസാമിയ ഏരിയ ദവാദ്മി യൂണിറ്റിന്റെ നേതൃത്വത്തിൽ ‘പൊന്നോണം 2024’ എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷത്തിൽ അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, വിവിധ നാടൻ ഓണക്കളികൾ, മത്സരങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഓണസദ്യ , ജീവകാരുണ്യ, കലാ- കായിക- സാംസ്കാരിക മേഖലകളിലെയും പൊതു ഇടങ്ങളി ലെയും കേളിയുടെ ഇടപെടലുകളെ കോർത്തിണക്കി തയ്യാറാക്കിയ ലഘു വീഡിയോ പ്രദർശനം, സാംസ്കാരിക സമ്മേളനം, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കൽ, സംഗീതവിരുന്ന് എന്നിവ അരങ്ങേറി.

സാംസ്കാരിക സമ്മേളനം കവയത്രി സ്മിത അനില്‍ ഉത്ഘാടനം ചെയ്യുന്നു

യൂണിറ്റ് പ്രസിഡന്റ് രാജേഷ് അധ്യക്ഷനായ സാംസ്കാരിക സമ്മേളനം കവയത്രിയും, 2024- ലെ ഡോക്ടർ ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് പുരസ്കാര ജേതാവു മായ സ്മിത അനിൽ ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറി യും, ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ്, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ചന്ദ്രൻ തെരുവത്ത്, ഏരിയാ സെക്രട്ടറി നിസാറുദ്ദീൻ , ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, കെഎംസിസി സെൻട്രൽ കമ്മറ്റി ജോയന്റ് സെക്രട്ടറി നാസർ താഴേക്കോട്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സ്മിത അനിൽ (സാഹിത്യം), ബിന്ദു രാജീവ്‌, ഷിജി ബിനോയ്‌ (ആതുര സേവനം) ഹുസൈൻ കെ.ഒ, മുഹമ്മദ്‌ റാഫി (ജീവകാരുണ്യം) അശോകൻ പാറശാല (ദീർഘകാല പ്രവാസി) എന്നിവരെ ചടങ്ങിൽ ആദരിച്ചു. റിയാദിൽ നിന്നുള്ള സത്താർ മാവൂരും സംഘവും അവതരിപ്പിച്ച ഗമമേള പരിപാടിക്ക് മികവേകി.

പരിപാടികൾ അവതരിപ്പിച്ചവർക്കും, മത്സര വിജയികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു. കേളി ദവാദ്മി രക്ഷാധികാരി സമിതി സെക്രട്ടറി ഷാജി പ്ലാവിളയിൽ സ്വാഗതവും സംഘാടക സമിതി ചെയർമാൻ ബിനു നന്ദിയും പറഞ്ഞു


Read Previous

ബാഫഖി തങ്ങൾ സെന്റർ സാമൂഹിക മുന്നേറ്റത്തിന്റെ കേന്ദ്രമാവും. എം എ റസാഖ് മാസ്റ്റർ

Read Next

200 മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ, രാജ്യത്ത് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ആവശ്യം നിര്‍ണ്ണയിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »