രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്; കോടതിയില്‍ കടുംപിടുത്തം ഉപേക്ഷിച്ച് പൊലീസ്


തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഇളവ് നല്‍കി കോടതി.

തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ച കളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസ് ഇന്നലെ നിലപാടെടുത്തിരുന്നെങ്കിലും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതിക്ക് ഉചിതമായ നിലപാട് സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി യായതിനാലാണ് രാഹുല്‍ ഇളവ് തേടിയത്. ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും രാഹുലിനെതിരെ വേറെയും കേസുണ്ടെന്നും കാണിച്ചാണ് മ്യൂസിയം പൊലീസ് കോടതിയില്‍ ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയത്.

ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ അന്വേഷണവുമായി സഹകരിക്കണ മെന്ന ഉപാധിയോടെ ജാമ്യമാകാമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ പൊലീസ് എടുത്ത നിലപാടിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നിലപാട് മയപ്പെടുത്തിയത്. പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിത നീക്കം നടത്തുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.


Read Previous

95 വിമാനങ്ങൾക്ക് നേരെ ഇന്നും ബോംബ് ഭീഷണി; കേന്ദ്രത്തിന്റെ കടുത്ത മുന്നറിയിപ്പുകൾക്ക് പുല്ലുവില

Read Next

അബ്ദുല്‍ റഹീം നാട്ടിലെത്തിയില്ല, മകനെ കാണാന്‍ ഉമ്മ നാട്ടില്‍ നിന്ന് വരുന്നു!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »