കഴിച്ചത് ഗോമാംസമല്ല; ഹരിയാനയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ലാബ് റിപ്പോര്‍ട്ട് പുറത്ത്


ചണ്ഡിഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളിയെ ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍, ഇയാളുടെ വീട്ടില്‍ നിന്നും ലഭിച്ചത് ഗോമാംസം അല്ലെന്ന് പൊലിസ്. ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ബീഫ് അല്ലെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബംഗാള്‍ സ്വദേശിയായ ആക്രി കച്ചവടക്കാരന്‍ സാക്കിര്‍ മാലിക്കിനെയായിരുന്നു ഒരുകൂട്ടം ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയത്. ഹരിയാനയിലെ ചര്‍ഖി ദാദ്രി ജില്ലയില്‍ ഓഗസ്റ്റ് 27നായിരുന്നു സംഭവം.

കൊല്ലപ്പെട്ട സാക്കിര്‍ മാലിക്കിന്റെ വീട്ടില്‍ നിന്നും എടുത്ത ഇറച്ചി പരിശോധനയ്ക്കാ യി ഫരീദബാദിലെ ലാബിലേക്ക് അയച്ചിരുന്നു. ഇത് ബീഫ് അല്ലെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ഇന്ന ലഭിച്ചതായും ചര്‍ഖി ദാദ്രി ജില്ലയിലെ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ഭരത് ഭൂഷണ്‍ പറഞ്ഞു. റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കാനെന്ന വ്യാജേന പ്രതികള്‍, മാലിക്കിനെ കടയി ലേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ മാലിക്കിനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് വീണ്ടും മര്‍ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.


Read Previous

‘ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല’: വിമതരെ ഭീഷണിപ്പെടുത്തി കെ. സുധാകരന്‍

Read Next

അൻവറിന്റെ ഡിഎംകെയിൽ പൊട്ടിത്തെറി; രാജിവച്ച ജില്ലാ സെക്രട്ടറി പാലക്കാട് മത്സരിക്കാൻ പത്രിക നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »