ദുബായ് കെഎംസിസി: സിഎച്ച് രാഷ്ട്ര സേവാ പുരസ്കാരം കെസി വേണുഗോപാൽ എംപിക്ക് സമ്മാനിച്ചു


ദുബായ്: ദുബായ് കെഎംസിസി സിഎച്ച് മുഹമ്മദ് കോയ ഇൻ്റർനാഷണൽ സമ്മിറ്റ് – സിഎച്ച് രാഷ്ട്ര സേവാ പുരസ്കാര സമർപ്പണം നടന്നു. ജില്ലാ കെഎംസിസി പ്രസിഡൻ്റ് കെപി മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിക്ക് രാഷ്ട്ര സേവാ പുരസ്കാരം തങ്ങൾ സമ്മാനിച്ചു. ജൂറി ചെയർമാൻ സിപി ബാവ ഹാജി പ്രശസ്തിപത്രം സമ്മാനിച്ചു. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സിഎച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

ബിസിനസ്, സാമൂഹ്യ മേഖലകളിൽ കഴിവു തെളിയിച്ച മുബഷിർ അലി, സുബൈർ ഫുഡ്യാർഡ്, ബാബു സിപി, സിറാജ് ഒകെ, നാസർ മുല്ലക്കൽ എന്നിവർക്ക് ജില്ലാ കമ്മറ്റിയുടെ ഉപഹാരങ്ങൾ കെസി വേണുഗോപാൽ സമ്മാനിച്ചു. സികെ സുബൈർ, ഷിബു മീരാൻ, നജ്മ തബ്ഷീറ സംസാരിച്ചു.

സിഎച്ച് സെൻ്റർ റമദാൻ കളക്ഷനിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ബാലുശേരി, കുറ്റ്യാടി, നാദാപുരം മണ്ഡലം കമ്മറ്റികൾക്ക് ഷിബു മീരാൻ ഉപഹാരങ്ങൾ നൽകി. വളണ്ടിയർ സേവനത്തിലൂടെ ദുബായ് ഗവൺമെൻ്റിൻ്റെ ഗോൾഡൻ വിസ കരസ്ഥമാക്കിയ സെയ്ത് മുഹമ്മദ്, മുഹമ്മദ് ഫാസിൽ എന്നിവർക്ക് സികെ സുബൈർ ഉപഹാരങ്ങൾ സമ്മാനിച്ചു.

F4 ഇൻ്റർനാഷണൽ ചാംപ്യൻഷിപ്പിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിത സൽവ മാർജാന് നജ്മ തബ്ഷീറ ഉപഹാരം സമ്മാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതം പറഞ്ഞു. പൊട്ടങ്കണ്ടി അബ്ദുല്ല, കായക്കൊടി ഇബ്രാഹിം മുസ്‌ല്യാർ, പുത്തൂർ റഹ്മാൻ, മഹാദേവൻ, ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, അൻവർ അമീൻ, പികെ ഇസ്മായിൽ, ഇസ്മായിൽ ഏറാമല, ഒകെ ഇബ്രാഹിം, ഹസ്സൻ ചാലിൽ, എൻകെ ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു.

ജില്ലാ ട്രഷറർ ഹംസ കാവിൽ നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരിപ്പേരി, തെക്കയിൽ മുഹമ്മദ്, അഹമ്മദ് ബിച്ചി, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, വികെകെ റിയാസ്, അബ്ദുൽ വഹാബ് കെപി, ഷംസു മാത്തോട്ടം, സിദ്ദിഖ് വാവാട്, ഗഫൂർ പാലോളി, ഷറീജ് ചീക്കിലോട്, ജസീൽ കായണ്ണ നേതൃത്വം നൽകി.


Read Previous

ചെങ്കടലിലെ ലോകോത്തര ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രമായ ‘സിന്ദാല ദ്വീപ്’ സന്ദര്‍ശകര്‍ക്കായി തുറന്നു

Read Next

പ്രവാസിയുടെ വിഷമങ്ങളെ മനോഹരമായ രീതിയിൽ കുറിച്ച് സലീന സുറുമി; ‘പ്രവാസം’ മക്കയില്‍ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »