
കാന്‍ബറ: ലോകത്ത് മനുഷ്യന്റെ സംരക്ഷണത്തില്‍ ജീവിച്ച, ഏറ്റവും വലിയ മുതല യായ കാഷ്യസ് ഓര്‍മ്മയായി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ ഗ്രീന്‍ ഐലന്‍ഡി ലുള്ള മറൈന്‍ലാന്‍ഡ് പാര്‍ക്കില്‍ കഴിഞ്ഞിരുന്ന കാഷ്യസിന് ഏകദേശം 110 വയസു ണ്ടെന്നാണ് അനുമാനം.
1987ല്‍ വടക്കന്‍ ഓസ്ട്രേലിയയില്‍ നിന്നാണ് സാള്‍ട്ട് വാട്ടര്‍ ഇനത്തിലെ കാഷ്യസിനെ പിടികൂടിയത്. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയോടുള്ള ആദരസൂചകമാണ് കാഷ്യസ് എന്ന പേര് നല്‍കിയത്. മുഹമ്മദ് അലിയുടെ ആദ്യത്തെ പേര് കാഷ്യസ് ക്ലേ എന്നായിരുന്നു.
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, തായ്ലന്ഡ് രാജാവ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തുടങ്ങി നിരവധി പ്രമുഖര്‍ കാഷ്യസിനെ സന്ദര്‍ശിച്ചിട്ടുണ്ട്. മുതലകളില്‍ ഏറ്റവും നീളംകൂടിയവയാണ് സാള്‍ട്ട് വാട്ടര്‍ മുതലകള്‍.
ഏകദേശം 18 അടി നീളമുള്ള ഭീമന് മുതല 1987 മുതല്‍ പാര്‍ക്കിലെ താമസക്കാരനാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ മുതല എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡുമുണ്ട്. ചിക്കനും ട്യൂണയുമാണ് കാഷ്യസിന്റെ ഇഷ്ടവിഭവങ്ങള്‍. 1,300 കിലോഗ്രാം ഭാരമുണ്ട്.
1984-ല്‍ ഡാര്‍വിന്റെ തെക്ക് പടിഞ്ഞാറ് 81 കിലോമീറ്റര്‍ അകലെയുള്ള ലാ ബെല്ലെ സ്റ്റേഷനിലെ ഫിന്നിസ് നദിയില്‍ നിന്നാണ് ഈ മുതലയെ പിടികൂടിയത്. കയറുകൊണ്ട് കെണി ഒരുക്കി അതിസാഹസികമായാണ് മുതലയെ അന്ന് പിടികൂടിയത്.
പിടികൂടുന്നതിന് മുന്‍പ് കന്നുകാലികളെ വേട്ടയാടുന്നതിലും ബോട്ടുകളെ ആക്രമി ക്കുന്നതിലും കാഷ്യസ് കുപ്രസിദ്ധി നേടിയിരുന്നു. വാര്‍ധക്യത്തില്‍ എത്തിയെങ്കിലും മൃഗശാലയിലെ സജീവമായ മുതലയായിരുന്നു കാഷ്യസ് എന്നാണ് മൃഗശാല അധികൃതരുടെ അഭിപ്രായം.