
റിയാദില്‍ കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്നേഹതീരം കലാ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. എക്സിറ്റ് 18 ലെ ഇസ്തിറാഹയിൽ വെച്ച് നടത്തിയ ഓണാഘോഷ പരിപാടികൾ ഓണ സദ്യയോടെ ആരംഭിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പ്രസിഡന്റ് ബാബു പി ഹുസൈന്റെ അധ്യക്ഷതയിൽ ജീവ കാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉത്ഘാടനം നിർവ്വഹിച്ചു. സൗദി വനിത സാറ ഫഹദ് മുഖ്യഅതിഥി ആയിരുന്നു നിഹാസ് പാനൂർ, ഷിബു ഉസ്മാൻ , ബിനു മെൻട്രെൻഡ്, നൗഷാദ് ഒറ്റപ്പാലം, മുത്തലിബ് കാലിക്കറ്റ്, അനസ് ബിൻ ഹാരിസ് ,ഷാനു മാവേലിക്കര, ഫൈസൽ പൂവാർ, മൻസൂർ ,അഞ്ജു സജിൻ, റൗഫ് പട്ടാമ്പി, ഷാജഹാൻ ചാവക്കാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് റഫീഖ് പെരിന്തൽമണ്ണയുടെ നേതൃത്വത്തിൽ കായിക മത്സരങ്ങളും ,നൗഫൽ കോട്ടയം, പവിത്രൻ കണ്ണൂർ എന്നിവരുടെ നേതൃത്വ ത്തിൽ കലാ പരിപാടികളും അരങ്ങേറി. ഷെബി മൻസൂർ അവതാരികയായി.