കണ്‍ഗ്രാജുലേഷന്‍സ് മൈ ഫ്രണ്ട്…’ ട്രംപിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മോഡി; ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ആഹ്വാനം


ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച ഡൊണാള്‍ഡ് ട്രംപിന് അഭിന ന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സുഹൃത്തേ, ഹൃദയം നിറഞ്ഞ അഭിന ന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. ഇന്ത്യ – യുഎസ് സഹകരണം പുതുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ മോഡി, ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനത്തിനും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ആഹ്വാനം ചെയ്തു.

‘സുഹൃത്തേ നിങ്ങളുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മുന്‍ ടേമില്‍ കെട്ടിപ്പടുത്ത ഇന്ത്യ – യുഎസ് സമഗ്രമായ ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സഹകരണം പുതു ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാ ധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തി ക്കാം’ – മോഡി കുറിച്ചു.


Read Previous

മന്ത്രിയും അളിയനും ചേര്‍ന്നുള്ള ഗൂഢാലോചന; എംബി രാജേഷ് ഒരുനിമിഷം തുടരരുത്; രാജിവയ്പിക്കുമെന്ന് സതീശന്‍

Read Next

കോട്ടയത്ത് കടന്നല്‍കുത്തേറ്റ് അമ്മയും മകളും മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »