
ന്യൂഡല്‍ഹി: റോഡ് വീതികൂട്ടുന്നതിനായി വീട് തകര്‍ത്തതിന് 25 ലക്ഷം രൂപ നഷ്ടപ രിഹാരം നല്കാന് ഉത്തരവിട്ട് സുപ്രീംകോടതി. ഉത്തര്‍പ്രദേശിലെ അധികാരികളുടെ സമീപനത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ അനധികൃതമായി നിര്‍മാണങ്ങള്‍ പൊളിക്കുന്ന തില്‍ അന്വേഷണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് യുപി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
2019ല്‍ റോഡ് വീതി കൂട്ടല്‍ പദ്ധതിക്ക് വേണ്ടി പൊളിക്കല്‍ പ്രക്രിയയില്‍ വാദം കേട്ട ബെഞ്ച് ബുള്‍ഡോസറുമായി ഒറ്റ രാത്രി കൊണ്ട് വീട് പൊളിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.