സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന


റിയാദ്: സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2024 മൂന്നാം പാദത്തില്‍ (ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍) മാത്രം രാജ്യത്താകെയുള്ള ട്രെയിന്‍ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്. ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

വിവിധ നഗരങ്ങള്‍ക്കുള്ളില്‍ മാത്രമുള്ള ട്രെയിന്‍ സര്‍വിസ് ഉപയോഗപ്പെടുത്തിയവ രുടെ എണ്ണം 60,72,813 ഉം വലിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിന്‍ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 28,91,779 മാണ്. ഇതേ കാലയളവില്‍ 78.5 ലക്ഷം ടണ്‍ ചരക്കുകളുടെയും ധാതുക്കളുടെയും കടത്തും ട്രെയിന്‍ സര്‍വീസ് വഴി നടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ചരക്ക് കടത്തിന്റെ തോത് 20 ശതമാനമാണ് വര്‍ധിച്ചത്.


Read Previous

സൗദി പൗരനെ വെടിവെച്ചുകൊന്ന അക്രമി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Read Next

യുഎഇയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »