മലയാളി എഴുത്തുകാർ മദ്യപിച്ച് കുപ്പികൾ കാട്ടിൽ വലിച്ചെറിയുന്നവർ’: വീണ്ടും ആക്ഷേപവുമായി ജയമോഹൻ, സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവര്‍


ഷാർജ: മലയാളികൾക്കെതിരെ വീണ്ടും ആക്ഷേപവുമായി എഴുത്തുകാരൻ ബി ജയമോഹൻ. മലയാളി എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണ് എന്ന് ജയമോഹൻ പറഞ്ഞു. സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണെന്നും താൻ തമിഴന്മാരെയും വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു പരാമർശം. മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ സൂപ്പർഹിറ്റായതിനു പിന്നാലെ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ചതിലായിരുന്നു പ്രതികരണം. തമിഴ്നാട്ടിൽ ഏത് കാട്ടിലും മദ്യം നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി കാട്ടിൽ ഇതൊക്കെ ചെയ്യുന്നവരെ പ്രകീർത്തിച്ച് നായകൻമാരാക്കി ഒരു സിനിമ പിടിക്കുക. നോർമലൈസ് ചെയ്യുക. ശക്തമായി പ്രതിഷേധിക്കുക തന്നെയാണ് ചെയ്യുന്നത്. മലയാളം എഴുത്തുകാരും ഇതുതന്നെ ചെയ്യുന്നവരാണ്.- ജയമോഹൻ പറഞ്ഞു.

പെറുക്കി എന്ന വാക്കിന് താൻ കൊടുത്ത അർത്ഥം ഒരു സിസ്റ്റത്തിൽ നിൽക്കാത്ത ആൾ എന്നാണ്. നിയമത്തിന്റെ ഉള്ളിൽ നിൽക്കാത്ത ആൾ എന്നാണ് ഉദ്ദേശിച്ചത്. കാട്ടിലേക്ക് ബോട്ടിൽ വലിച്ചെറിയുന്ന വിഷയത്തെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ കൂടുതൽ മലയാളികൾ ബോട്ടിൽ എറിയുന്നത് പ്രശ്നമാണെന്ന് മനസ്സിലാക്കിയല്ലോ, സന്തോഷം. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും യാതൊരു പ്രശ്നവുമില്ല.- ജയമോഹൻ പറഞ്ഞു


Read Previous

പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടി’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Read Next

പാലക്കാട് തിരഞ്ഞെടുപ്പ് കൺവൻഷൻ നവംബർ 15 ന് സബർമതിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »