ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: മാധ്യമ സംസ്കാരത്തിന്റെ മൂല്യങ്ങളുടെ പ്രാധാന്യത്തെ ആസ്പദമാക്കി റിയാദ് ഒ. ഐ. സി. സി, പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ സിമ്പോസിയത്തില്‍ റിയാദിലെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു സംസാരിച്ചു, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സിമ്പോസിയം ഉത്ഘാടനം ചെയ്തു.. മുതിർന്ന മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക് മുഖ്യ പ്രഭാഷണം നടത്തി. ഒ. ഐ. സി. സി പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ. കെ. തോമസ് വിഷയാവതരണം നടത്തി.
നന്മയും തിന്മയും എന്ന വ്യത്യാസം കൂടാതെ മാധ്യമങ്ങള്‍ ദൃശ്യവിരു ന്നൊരുക്കുമ്പോള്‍ അവ വിവേചിച്ചറിയാനുള്ള കഴിവ് ഇന്നത്തെ മനുഷ്യ സമൂഹത്തിനുണ്ടാകണം. ‘മാറി നിന്ന് കുറ്റം പറയാതെ അകത്തുകയറി പ്രയോജനപ്പെടുത്തുക’ എന്ന പ്രായോഗിക സമീപനമായിരിക്കണം മാധ്യമങ്ങളെ സംബന്ധിച്ച് നമുക്ക് ഉണ്ടാകേണ്ടത്. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾ സർക്കാരുകളുടെ വക്താക്കളല്ല, ജനങ്ങളും ഭരണഘ ടനയും ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യവുമാണു മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരേയും വഴിനടത്തേണ്ടത്. മാധ്യമങ്ങൾക്കും മാധ്യമസ്വാതന്ത്ര്യത്തിനു മെതിരേ സർക്കാർ ഇടപെടലുകൾ മുൻപുമുണ്ടായിട്ടുണ്ടെങ്കിലും വർത്തമാനകാലത്ത് ഇതിനോടുള്ള ശത്രുതാമനോഭാവവും അസഹിഷ്ണുതയും എറ്റവും ഉയർന്ന തലത്തിലേക്കെത്തിയത് മാധ്യമ പ്രവര്‍ത്തനത്തിനും, മാധ്യമ സംസ്കാരത്തിന് തന്നെ വെല്ലുവിളിയാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.
മാധ്യമ സ്ഥാപനങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങൾ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീ നങ്ങളെപറ്റി വിശദീകരിച്ചു. അച്ചടി മാധ്യമങ്ങളിൽ തുടങ്ങി ഇന്നത്തെ ആധുനിക കാലത്തു പ്രചാരത്തിലുള്ള നവ മാധ്യമങ്ങൾ വരെ സമൂഹത്തിന്റെ ധാർമീക മൂല്യ ങ്ങളെ സംരക്ഷിക്കാൻ കടപ്പാടുണ്ട് എന്ന് യോഗം വിലയിരുത്തി.
അഡ്വക്കേറ്റ്. എല്‍ കെ . അജിത് മോഡറേറ്റർ ആയി നടന്ന സിമ്പോസിയ ചർച്ചയിൽ മാധ്യമ പ്രവർത്തകരായ നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, ഷംനാദ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, രഘുനാഥ് പറശനിക്കടവ്, നാദിർഷാ, സിദ്ദിഖ് കല്ലുപറമ്പൻ, ഷിഹാബുദിൻ കുഞ്ചിസ് എന്നിവർ ആശംസകൾ നേർന്നു.
ബാബുകുട്ടി അമുഖ പ്രസംഗം നടത്തി. മുഹമ്മദ് ഖാൻ സ്വാഗതവും ജെയിൻ ജോഷുവാ നന്ദിയും അറിയിച്ചു. നന്ദകുമാർ ഉളനാട്, ഉനൈസ് സലിം പത്തനംതിട്ട , റോയി, രാജീവ് സാഹിബ്, ജോബി പത്തനംതിട്ട, സജി ഏഴംകുളം, സന്തോഷ് നായർ, ജോജി എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു