ഒ.ഐ.സി.സി രണ്ടാംഘട്ട പ്രവാസി സുരക്ഷാ പദ്ധതിക്ക് തുടക്കമായി


റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രവാസി സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ പദ്ധതിക്ക് തുടക്കമായി. ബത്ഹ സബർമതി ഓഫീസിൽ നടന്ന ഒ.ഐ.സി.സി രണ്ടാംഘട്ട പ്രവാസി സുരക്ഷ അംഗത്വ ഫോറത്തിന്റെ വിതരണോത്ഘാടനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്റ്‌ കെ.കെ തോമസിന് നൽകി കൊണ്ട് നിർവ്വഹിച്ചു.

ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.
സജീർ പൂന്തുറ, അമീർ പട്ടണത്ത്, യഹ്‌യ കൊടുങ്ങല്ലൂർ, റഫീഖ് വെമ്പായം, ഹകീം പട്ടാമ്പി, നാസർ മാവൂർ, ജയൻ കൊടുങ്ങല്ലൂർ, ഷാജി മഠത്തിൽ , നാസർ വലപ്പാട്, ബഷീർ കോട്ടയം, മജു സിവിൽ സ്റ്റേഷൻ, ഖമറുദ്ധീൻ താമരക്കുളം, വിൻസെന്റ് ജോർജ്, വഹീദ് വാഴക്കാട്, മൊയ്‌ദീൻ മണ്ണാർക്കാട്, ശരത്‌ സ്വാമിനാഥൻ, സൈനുദ്ധീൻ, ജംഷീദ് കോഴിക്കോട്, ഹാഷിം കണ്ണൂർ, അൻസാർ വർക്കല, മുനീർ കണ്ണൂർ എന്നിവർ ആശംസകൾ നേർന്നു.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും, സെൻട്രൽ കമ്മിറ്റി ജോയിൻ ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.


Read Previous

മുനമ്പം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമരസമിതി; ‘ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ്’

Read Next

പ്രവാസി മലയാളിക്ക് ഡോ: അംബേദ്‌കർ പുരസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »