ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി. കലാശക്കൊട്ടിന്റെ ആവേശത്തില്‍ ഇനി ഒരു ദിവസം നിശബ്ദ പ്രചാരണം. 13ന് വോട്ടര്‍മാര്‍ ബൂത്തിലെത്തും. പാലക്കാട് 20നാണ് വേട്ടെടുപ്പ്. കല്‍പ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റിയത്. വോട്ടെണ്ണല്‍ 23ന്. കെ രാധാകൃഷ്ണന് എംപിയായി വിജയിച്ച ഒഴിവിലാണ് ചേലക്കരയില്‍ തെര ഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ഉപതെര ഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഷാഫി പറമ്പില്‍ വടകരയില്‍നിന്ന് എംപിയായ പ്പോഴാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
യുഡിഎഫ് തിരുവമ്പാടിയിലും എല്‍ഡിഎഫ് കല്പറ്റയിലും എന്‍ഡിഎ ബത്തേരി യിലുമാണ് കലാശക്കൊട്ട് നടത്തിയത്. ബത്തേരിയില്‍ രാവിലെ യുഡിഎഫ് കലാശ ക്കൊട്ട് നടത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് കലാശക്കൊട്ടില്‍ പങ്കെടുത്തത്. ഞാന്‍ വീണ്ടും തിരിച്ചുവരുമെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ബത്തേരിയില്‍ നിന്ന് മടങ്ങിയത്. വയനാട്ടില്‍ ചരിത്രം കുറിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് പറഞ്ഞു. മണ്ഡലത്തില്‍ വികസനം നടത്താന്‍ സാധിക്കുന്ന ആള് എംപിയായി വരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും വോട്ടെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരി പറഞ്ഞു.
ചേലക്കര ബസ് സ്റ്റാന്റിലായിരുന്നു മുന്നണികളുടെ കൊട്ടിക്കലാശം. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ റോഡ്ഷോയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായി. ചേലക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യഹരിദാസിനായി പാലക്കാട്ടെ സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലുമെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കെ രാധാകൃഷ്ണന് എംപിയാണ്. ബിജെപി സ്ഥാനാര്‍ഥി കെ ബാലകൃഷ്ണനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കലാശക്കൊട്ടിനെത്തി.
തിരുവമ്പാടിയിലായിരുന്നു പ്രിയങ്കയുടെ കൊട്ടിക്കലാശം. നൂറ് കണക്കിന് പ്രവര് ത്തകര് റോഡ് ഷോയില്‍ പങ്കെടുത്തു. താന്‍ വേഗം തിരിച്ചുവരും എന്നു മലയാളത്തില്‍ പറഞ്ഞാണ് പ്രിയങ്ക മടങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരി കല്‍പ്പറ്റയിലും ബത്തേരിയില്‍ ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് അവസാന മണിക്കൂറുകളില്‍ പ്രചാരണം നടത്തി.