വയനാടിനെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി, മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകക്കെതിരെ കേസ്. തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ്, കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍ എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്.

ബിരിയാണി നല്‍കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച ഒരുലക്ഷത്തി ഇരുപതി നായിരം രൂപ തട്ടിയെടുത്തതായാണ് എഫ്‌ഐആര്‍. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തി. സമാഹരിച്ച തുക ഇവര്‍ സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

എഐവൈഎഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാം ലാലാണ് പരാതി നല്‍കിയത്. കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. തണല്‍ ജനകീയ കൂട്ടായ്മ എന്ന പേരിലായിരുന്നു പരിപാടി. പ്രതികളുടെ അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചിരുന്നത്.


Read Previous

മുനമ്പത്തിനു പിന്നാലെ ചാവക്കാട്ട് 200 ലേറെ കുടുംബങ്ങള്‍ ‘വഖഫ് ഭീഷണി’യില്‍; ഇടപെടല്‍ തേടി ഹൈക്കോടതിയില്‍

Read Next

പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »