ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ഉമ്മ ഫാത്തിമയും സഹോദരന് നസീറും അമാവനും ഭാര്യയുമടക്കം റിയാദിലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടു അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ഇതുവരെയുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും നന്ദി പറഞ്ഞു.
റഹീം വിഷയത്തില്‍ ഇതുവരെ പ്രവര്‍ത്തിച്ച റിയാദിലെ റഹീം സഹായ സമിതിക്ക് നന്ദി പറയുന്നു. റിയാദിലെ സഹായ സമിതിയെകുറിച്ച് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയിച്ചുവെന്നും ഇപ്പോള്‍ നേരിട്ട് കാര്യങ്ങള്‍ ബോധ്യപെട്ടതി നാല് സംശയങ്ങള്‍ മാറി, ഇപ്പോൾ ഖേദം തോന്നുന്നു. തങ്ങളുടെ തെറ്റിദ്ധാരണ മൂലം എല്ലാവർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും റഹീമിന്റെ സഹോദരനും കുടുംബവും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു
റഹീം ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശരിയല്ല. അനുജനായ റഹീമിന് എതിരെ ഞാനെന്തിന് നില്‍ക്കണം. ഗള്‍ഫില്‍ ജോലി കിട്ടിയപ്പോള്‍ പോലും ഞാന്‍ പോയിട്ടില്ല. നാട്ടില്‍ നിന്ന് റഹീം മോചനത്തിന് ശ്രമം നടത്തുകയായിരുന്നു. പല ആരോപണങ്ങളും വന്നപ്പോഴും ഞാന്‍ ആര്‍ക്കെതി രെയും ഒന്നും പറഞ്ഞിട്ടില്ല. റിയാദ് സഹായസമിതിക്ക് ഞങ്ങള്‍ എതിരല്ല. 34 കോടി പിരിച്ചത് വലിയ നമ്മുടെ കൂട്ടായ്മയുടെ വിജയമാണ്. റിയാദിലെ എല്ലാ സംഘടനകളും ഒന്നിച്ചുനിന്നാണ് റഹീമിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. സഹായസമിതിയുടെ കൂടെ നില്‍ക്കുമെന്നും നന്ദിയും കടപ്പാടുമുണ്ടാകുമെന്നും റഹീമിന്റെ സഹോദരന് നസീര്‍ പറഞ്ഞു
ഒരുപാട് ആശയകുഴപ്പങ്ങള്‍ക്കൊടുവില്‍ ഒക്ടോബർ 30നാണ് അബ്ദുല്‍ റഹീമിന്റെ ഉമ്മ ഫാത്തിമയും സഹോദരന് നസീറും അമാവന് അബ്ബാസും ഭാര്യയും സൗദി അറേബ്യയിലെത്തിയത്. അബഹയിൽ ആദ്യമെത്തിയ ഇവർ ഏതാനും ദിവസം മുമ്പ് റിയാദിലെത്തി ജയിലിൽ റഹീമിനെ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും റഹീം കൂടിക്കാഴ്ചക്ക് വിസ്സമതിക്കുകയായിരുന്നു. ഉമ്മയെ കാണാന്‍ മകന് വിസമ്മതിച്ച സംഭവം വലിയ വാര്‍ത്തയായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അബ്ദുല്‍ റഹീം കുടുംബത്തെ കാണാന്‍ സന്നദ്ധനായത്
ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്ക് പോയ കുടുംബം തിങ്കളാഴ്ച റിയാദിൽ തിരിച്ചെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് റഹീമുമായി കുടുംബം ജയിലില്‍ കൂടി കാഴ്ച നടത്തിയത് പിന്നിട് എംബസിയില്‍ പോകുകയും ഡി സി എം അടക്കമുള്ള വരെ കാണുകയും കേസ് കൈകാര്യം ചെയ്യുന്ന ഉദ്ധ്യോഗസ്ഥര്‍ അടക്കമുള്ളവരെ കണ്ടു വെന്നും ഇതുവരെ എംബസി ചെയ്ത കാര്യങ്ങള്‍ തങ്ങളെ ബോധ്യപെടുത്തി യെന്നും, കേസുമായി ബന്ധപെട്ട് എല്ലാ രേഖകളും തന്റെ കൈവശം ഉണ്ടെന്ന് അനുജന് റഹീം പറഞ്ഞുവെന്ന് സഹോദരന് നസീര്‍ പറഞ്ഞു. കേസുമായി ബന്ധപെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അതെല്ലാം തെറ്റുധാരണയുടെ പുറത്ത് ഉണ്ടായതാണ്. നവംബര്‍ പതിനേഴിന് കേസ് പരിഗണിക്കുമ്പോള്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറഞ്ഞു.